സഞ്ചാരികള്‍ക്ക് അവിസ്മരണീയ അനുഭവം ഒരുക്കുന്ന കോട്ടപ്പാറ വ്യൂ പോയിന്റിൽ ....അപകട സാധ്യതയേറെ....

 

മലയോരത്തെ വലയം ചെയ്യുന്ന കോടമഞ്ഞിന്റെ പുതപ്പും കുളിരു കോരുന്ന കാറ്റും ഉള്‍പ്പെടെ സഞ്ചാരികള്‍ക്ക് അവിസ്മരണീയ അനുഭവം ഒരുക്കുന്ന കോട്ടപ്പാറ വ്യൂ പോയിന്റ് പലപ്പോഴും അപകട താഴ്വരയാകാന്‍ സാധ്യതയേറെയാണ്.  ആകാശം താഴേക്കിറങ്ങി വന്നതുപോലെയുള്ള മൂടല്‍മഞ്ഞ് ഇവിടെയെത്തുന്നവര്‍ക്ക് അപൂര്‍വ സുന്ദരമായ അനുഭവമാണ് സമ്മാനിക്കുന്നത്. 
സമുദ്രനിരപ്പില്‍നിന്ന് 1,100 അടിയിലേറെ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഇവിടെ നിന്നാല്‍ സൂര്യോദയത്തിന്റെയും അസ്തമയത്തിന്റെയും കാഴ്ച മതിയാവോളം ആസ്വദിക്കാം.പുലര്‍ച്ചെ മൂന്നു മുതല്‍ വിനോദസഞ്ചാരികള്‍ ഇവിടേക്ക് എത്തിത്തുടങ്ങും.



 കോട്ടപ്പാറ വ്യൂ പോയിന്റ് സ്ഥിതി ചെയ്യുന്നതിന്റെ ഒരു ഭാഗം വനം വകുപ്പിന്റെ അധീനതയിലാണ്. എന്നാല്‍ സൂര്യോദയ ദൃശ്യങ്ങള്‍ കാണാന്‍ എത്തുന്നവര്‍ നേരം പുലരും മുന്‌പേ ഇവിടെയെത്തുന്നതും സൂര്യാസ്തമയം കണ്ടുമടങ്ങുവര്‍ രാത്രിയില്‍ ഇവിടെനിന്ന് തിരികെ പോകുന്നതും സുരക്ഷാ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. 



മലമുകളില്‍നിന്ന് മഞ്ഞിന്റെ ദൃശ്യങ്ങള്‍ ആസ്വദിക്കുന്നവര്‍ അപകടത്തില്‍പ്പെടാതിരിക്കാന്‍ ആവശ്യമായ സുരക്ഷാവേലിയോ മറ്റ് ക്രമീകരണങ്ങളോ ഇവിടെയില്ല. മലയുടെ താഴ്വാരം വലിയ കൊക്കയായതിനാല്‍ കാല്‍ വഴുതിയാല്‍ വലിയ അപകടത്തിലാകും കലാശിക്കുക. 



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments