തൊമ്മന്‍കുത്തില്‍ സഭയുടെ കൈവശഭൂമിയില്‍ നിന്നും വനം വകുപ്പ് കുരിശു നീക്കം ചെയ്ത സംഭവത്തില്‍ സംയുക്ത പരിശോധന നടത്താന്‍ മുഖ്യ മന്ത്രിയുടെ ഉത്തരവ്.


 തൊമ്മന്‍കുത്തില്‍ സഭയുടെ കൈവശഭൂമിയില്‍ നിന്നും വനം വകുപ്പ് കുരിശു നീക്കം ചെയ്ത സംഭവത്തില്‍ സംയുക്ത പരിശോധന നടത്താന്‍ മുഖ്യ മന്ത്രിയുടെ ഉത്തരവ്. 

റവന്യൂ വനം വകുപ്പുകളുടെ പരിശോധന നടത്താനാണ് ജില്ലാ കലക്ടര്‍ക്ക് ഉത്തരവിലൂടെ നിര്‍ദേശം നല്‍കിയിട്ടുള്ളത്. കഴിഞ്ഞ മാസം വിശുദ്ധ വാരാചരണത്തിന് ഇടയിലാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സഭ സ്ഥാപിച്ചിരുന്ന കുരിശ് പിഴുതു മാറ്റിയത്. പിന്നീട് സിപിഎം ജില്ലാ സെക്രട്ടറി സി.വി വര്‍ഗീസ് സ്ഥലം സന്ദര്‍ശിച്ച് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നിയമ വിരുദ്ധ നടപടി ക്കെതിരെ പ്രതിഷേധം വ്യക്തമാക്കിയിരുന്നു. 


40 വര്‍ഷം പഴക്കമുള്ള കൈവശ ഭൂമിയില്‍ ആണ് കുരിശ് സ്ഥാപിച്ചതെന്നും രേഖകള്‍ പരിശോധിച്ചു നിലപാട് സ്വീകരിച്ചിരുന്നു. അതിനുശേഷം സഭാ നേതൃത്വം സിപിഎം ജില്ലാ സെക്രട്ടറി യോടൊപ്പം മുഖ്യ മന്ത്രിയെ കണ്ടിരുന്നു.  സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തിന്റ ഭാഗമായുള്ള പ്രതേക യോഗത്തിന് മുഖ്യമന്ത്രി നെടുങ്കണ്ടത്ത് എത്തിയപ്പോഴാണ് മുഖ്യമന്ത്രിയുമായി സഭാ അധികാരികള്‍ ചര്‍ച്ച നടത്തിയത്. ഇതേതുടര്‍ന്നാണ് മുഖ്യ മന്ത്രി പരിശോധനക്ക് കലക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുള്ളത്. 





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments