ചായക്ക് അമിതവില ഈടാക്കിയ കച്ചവടക്കാരനോട് വിലവിവരപ്പട്ടിക ചോദിച്ച അയ്യപ്പഭക്തന് മർദ്ദനം ..... ദൃശ്യങ്ങള്‍ പുറത്ത്.

  

ചായക്ക് അമിതവില ഈടാക്കിയ കച്ചവടക്കാരനോട് വിലവിവരപ്പട്ടിക ചോദിച്ചതിന്റെ പേരില്‍ അയ്യപ്പഭക്തനെ മര്‍ദിച്ച സംഭവത്തില്‍ ദൃശ്യങ്ങള്‍ പുറത്ത്.

ചായക്കു കൂടുതല്‍ വില ഈടാക്കിയതു ചോദ്യം ചെയ്തതിന് ഒരുകൂട്ടം ആളുകള്‍ ചേര്‍ന്നു അയ്യപ്പ തീര്‍ഥാടകനെ മര്‍ദിക്കുന്ന ദൃശ്യങ്ങളാണ് പുറത്തു വന്നത്.  രോഷാകുലരായ രണ്ടു മൂന്നു പേര്‍ ആക്രോശിച്ചുകൊണ്ടാണ് അയ്യപ്പ ഭക്തനെ അക്രമിക്കാന്‍ ശ്രമിക്കുന്നത്. ഇതു കണ്ടു സമീപത്തുണ്ടായിരുന്നവര്‍ പിന്തിരിപ്പിക്കാനും ശ്രമിക്കുന്നുണ്ട്. ക്ഷേത്രത്തിനു സമീപത്തെ ചായക്കടയില്‍വെച്ചാണു മര്‍ദനമേറ്റത്. തിരൂരങ്ങാടി ഉപ്പുംതറ സുമേഷാണ് എരുമേലി പോലീസില്‍ പരാതി നല്‍കിയത്. സുമേഷിനെയും ഇദ്ദേഹത്തിന്റെ പിതാവിനെയും സഹോദരിയെയും മര്‍ദിച്ചെന്നാണു പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.



 ശബരിമലയിലേക്ക് കുട്ടികള്‍ക്കൊപ്പം യാത്ര തിരിച്ച സംഘത്തിനു നേരെയാണ് ആക്രമണം ഉണ്ടായത്. 6 ചായയ്ക്കും ഒരു ബിസ്‌കറ്റിനുമായി 140 രൂപ വാങ്ങി. വിലവിവര പട്ടിക കാണിക്കാന്‍ സുമേഷ് പറഞ്ഞു. ഉടന്‍ തന്നെ കടക്കാര്‍ പറഞ്ഞയക്കാന്‍ നോക്കി. അതിനിടയില്‍ മര്‍ദിക്കുകയും ചെയ്തു. വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ കൂടുതല്‍ ആളുകള്‍ വന്നു ഭീഷണിപ്പെടുത്തി. ഞങ്ങളുടെ നാട്ടില്‍ വന്ന് ഷോ കാണിക്കാതെ പോകാന്‍ പറഞ്ഞാണ് ഭീഷണിപ്പെടുത്തിയതെന്നു പരാതിക്കാരന്‍ പറയുന്നു. 


ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതിനെരെ അയ്യപ്പ ഭക്ത സംഘടനകളും പ്രതിഷേധത്തിലാണ്. കഴിഞ്ഞ തീര്‍ഥാനകാലത്തും തീര്‍ഥാടകര്‍ക്കു മര്‍ദമേറ്റിരുന്നു.   അന്നു പാര്‍ക്കിങ്ങിനെ ചൊല്ലിയുള്ള തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. ഇക്കുറി ചായയ്ക്കു കൂടുതല്‍ വില പറഞ്ഞത് ചോദിച്ചതാണ് അക്രമത്തിലേക്ക് നയിച്ചത്. 
 ക്ഷേത്രം ഗുണ്ടകള്‍ക്ക് വിരി വെക്കാനുള്ളസ്ഥലമാകരുത്. കടയുടെ ലൈസന്‍സ് ഉള്‍പ്പടെ റദ്ദു ചെയ്യണമെന്ന ആവശ്യമാണ് ഉയര്‍ന്നു വരുന്നത്. 



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments