പാലക്കാട് രണ്ട് വിദ്യാര്‍ഥികള്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു


പാലക്കാട് രണ്ട് വിദ്യാര്‍ഥികള്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു. മീനാക്ഷിപുരം കമ്പാലത്തറ ഡാമിലാണ് വിദ്യാര്‍ത്ഥികള്‍ ഒഴുക്കില്‍പ്പെട്ടത്
 
പാലക്കാട് ഒഴുക്കില്‍പ്പെട്ട രണ്ട് വിദ്യാര്‍ത്ഥികളും മരിച്ചു. പാലക്കാട് പുതുനഗരം കുളത്തുമേട്  സ്വദേശി കാര്‍ത്തിക്ക് (19), ചിറ്റൂര്‍ അണിക്കോട് സ്വദേശി വിഷ്ണു പ്രസാദ് (18 ) എന്നിവരാണ് മരിച്ചത്. മീനാക്ഷിപുരം കമ്പാലത്തറ ഡാമിലാണ് വിദ്യാര്‍ത്ഥികള്‍ ഒഴുക്കില്‍പ്പെട്ടത്.


സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാന്‍ എത്തിയതായിരുന്നു വിദ്യാര്‍ത്ഥികള്‍. ഇരുവരും പ്ലസ്റ്റു വിദ്യാര്‍ഥികളാണ്. അവധി ആഘോഷത്തിന് എത്തിയതായിരുന്നു. കുളിക്കുന്നതിനിടയിലാണ് വിദ്യാര്‍ത്ഥികള്‍ ഒഴുക്കില്‍പ്പെട്ടത്. മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി.









"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments