പാലാ നിയോജകമണ്ഡലം മുസ്ലിം ലീഗ് യൂത്ത് ലീഗ് ഇടകളമറ്റം മേഖല കമ്മിറ്റി നടത്തിയ പാണക്കാട് സയ്യിദാലി മുഹമ്മദലി ശിഹാബ് തങ്ങൾ എക്സലൻസ് മെറിറ്റ് ഈവ് 2025 മാണി സി. കാപ്പൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.
മുഹമ്മദ് ഇബ്രാഹിം ഖാൻ നഗർ ഇടകളമറ്റത്ത് നടന്നയോഗത്തിൽ വിദ്യാർത്ഥി പ്രതിഭകളെ മെമന്റോ നൽകി ആദരിച്ചു. മുസ്ലിം ലീഗ് നിയോജകമണ്ഡലം പ്രസിഡണ്ട് അനസ് കണ്ടത്തിൽ അധ്യക്ഷത വഹിച്ചു.
മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് അസീസ് ബഡായിൽ മുഖ്യ പ്രഭാഷണം നടത്തി. കുബാ മസ്ജിദ് ബിലാൽ മസ്ജിദ് ഇമാമിങ്ങളായ ഇഖ്ബാൽ വാഫി ന്യൂമാൻ മൗലവി അൽ അബ്റാറി എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തി . മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി റഫീക്ക് മണിമല യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് കെ. എ മാഹിൻ യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് അമീൻ പിട്ടയിൽ, ഈരാറ്റുപേട്ട നഗരസഭ ചെയർപേഴ്സൺ സുഹറ അബ്ദുൽ ഖാദർ ,തലപ്പലം പഞ്ചായത്ത് പ്രസിഡണ്ട് ആനന്ദ് വെള്ളൂ കുന്നേൽ ,
മുസ്ലിംലീഗ് പാലാ നിയോജക മണ്ഡലം സെക്രട്ടറി ഷമീർ തലനാട് ,മുസ്ലിം ലീഗ് പാലാ നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് ഹബീബുള്ള പുളിയ്ക്ക താഴത്ത്, ട്രഷറർ സുലൈമാൻ ചോച്ചുപറമ്പിൽ , മുസ്ലിം ലീഗ് പൂഞ്ഞാർ നിയോജകമണ്ഡലം പ്രസിഡണ്ട് റാസി ചെറിയവല്ലം, മുസ്ലിം ലീഗ് മുനിസിപ്പൽ പ്രസിഡണ്ട് മുഹമ്മദ് ഹാഷിം, മുസ്ലിം ലീഗ് മുനിസിപ്പൽ ജനറൽ സെക്രട്ടറി
അഡ്വ. വി. പി നാസർ, യൂത്ത് ലീഗ് പാലാ നിയോജകമണ്ഡലം പ്രസിഡണ്ട് ഷിഹാബ് കുറുമുളംതടത്തിൽ, യൂത്ത് ലീഗ് നിയോജക മണ്ഡലം ഇൻ ചാർജ് മാഹിൻ കടുവാമുഴി വനിതാ ലീഗ് നിയോജക മണ്ഡലം പ്രസിഡണ്ട് ഹാരിജാ ഹുസൈൻ ഈരാറ്റുപേട്ട നഗരസഭ കൗൺസിലർമാരായ റിയാസ് പ്ലാമൂട്ടിൽ, എസ്.കെ നൗഫൽ എന്നിവർ പ്രസംഗിച്ചു.
0 Comments