ഓൾ കേരള കേറ്ററേഴ്സ് അസോസിയേഷൻ (എകെസിഎ)കോട്ടയം ജില്ലാ സമ്മേളനം ജൂൺ 24- ന്


ഓൾ കേരള കേറ്ററേഴ്സ് അസോസിയേഷൻ (എകെസിഎ)കോട്ടയം ജില്ലാ സമ്മേളനം ജൂൺ 24- ന്  
 
ഓൾ കേരള കേറ്ററേഴ്സ് അസോസിയേഷൻ (എകെസിഎ)കോട്ടയം ജില്ലാ സമ്മേളനം ജൂൺ 24- ന്  ഏറ്റുമാനൂർ സാൻജോസ് കൺവെൻഷൻ സെൻററിൽ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.


ഉച്ചകഴിഞ്ഞ് രണ്ടിന് രജിസ്ട്രേഷൻ ആരംഭിക്കും.മൂന്നിന് പ്രതിനിധി സമ്മേളനത്തിൽ ജില്ലാ പ്രസിഡണ്ട് സജി ജേക്കബ് അധ്യക്ഷത വഹിക്കും.ജില്ലാ സെക്രട്ടറി ജോസ് ഫിലിപ്പ് റിപ്പോർട്ടും  ട്രഷറർ റെജി എബ്രഹാം  കണക്കും അവതരിപ്പിക്കും.തുടർന്ന് പുതിയ  ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നടക്കും.സംസ്ഥാന ജനറൽ സെക്രട്ടറി റോബിൻ കെ. പോൾ പ്രവർത്തന പരിപാടി അവതരിപ്പിക്കും.


വൈകുന്നേരം ആറിന് നടക്കുന്ന സമ്മേളനം മന്ത്രി വി. എൻ .വാസവൻ ഉദ്ഘാടനം ചെയ്യും.ജില്ലാ പ്രസിഡൻറ് സജി ജേക്കബ് അധ്യക്ഷത വഹിക്കും.
സംസ്ഥാന പ്രസിഡണ്ട് പ്രിൻസ് ജോർജ്മുഖ്യപ്രഭാഷണം നടത്തും.
രാത്രി എട്ടിന് ചിങ്ങവനം കൈതാരം ഓർക്കസ്ട്രയുടെ ഗാനമേള, 8.30-ന് സ്നേഹവിരുന്ന് എന്നിവയാണ് പ്രധാന പരിപാടികൾ.


അനിയന്ത്രിതമായ വിലക്കയറ്റത്തിനെതിരെയും അനധികൃതമായി പ്രവർത്തിക്കുന്ന കാറ്ററിങ് കാരെ നിയന്ത്രിക്കണമെന്നും ആവശ്യപ്പെട്ട്
സെക്രട്ടറിയേറ്റ് പടിക്കൽ ധർണ്ണ നടത്തുമെന്നും ഭാരവാഹികൾ പറഞ്ഞു.


പത്രസമ്മേളനത്തിൽ ജില്ലാ പ്രസിഡണ്ട് സജി ജേക്കബ്,സെക്രട്ടറി ജോസ് ഫിലിപ്പ്,ജില്ലാ കൗൺസിൽ മെമ്പർ പി .എ .ശിവദാസ് എന്നിവർ പങ്കെടുത്തു..



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments