തടി കയറ്റിവന്ന ലോറി റോഡിന്റെ തിട്ടയിടിഞ്ഞ് തലകീഴായി മറിഞ്ഞ് അപകടം.

 

തടി കയറ്റിവന്ന ലോറി റോഡിന്റെ തിട്ടയിടിഞ്ഞ് തലകീഴായി മറിഞ്ഞ് അപകടം. കുമാരമംഗലം ഉരിയരിക്കുന്നിന് സമീപം വെള്ളിയാഴ്ച രാത്രി 8.30ഓടെ കനാലിന് സമീപത്തുനിന്നും തടി കയറ്റി വരുകയയായിരുന്ന പെരുമ്പിള്ളിച്ചിറ സ്വദേശിയുടെ ലോറി റോഡിന്റെ തിട്ടയിടിഞ്ഞ് കനാലിന് തൊട്ടടുത്തേക്ക് മറിയുകയായിരുന്നു.

ലോറി ഡ്രൈവറായ റഫീക് ക്ലീനറായ ലിജോ എന്നിവര്‍ നിസാര പരിക്കുകളോടെ രക്ഷപെട്ടു. റഫീകിനേയും ലിജോവിനേയും തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ലോറി കനാലിലേക്ക് വീഴാതിരുന്നത് വലിയ അപകടം ഒഴിവാക്കിയെന്നും തൊടുപുഴ അഗ്‌നിരക്ഷാ സേന അധികൃതര്‍ പറഞ്ഞു. ലോറി ഉയര്‍ത്താനുള്ള ശ്രമം തുടരുകയാണ്. 
 








"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments