പട്ടികജാതി പട്ടികവർഗ്ഗ അതിക്രമങ്ങൾ തടയൽ നിയമം സംബന്ധിച്ച് ബോധവൽക്കരണ ക്ലാസ് നടന്നു.
കോട്ടയം ജില്ലാ പോലീസിന്റെ നേതൃത്വത്തിൽ ജില്ലാ പോലീസ് കോട്ടയം സബ് ഡിവിഷന്റെ കീഴിൽ ഇന്ന് (21-06-2025)10 am ന് കോട്ടയം പോലീസ് ക്ലബ്ബിൽ വച്ച് പട്ടിക ജാതി പട്ടികവർഗ്ഗ അതിക്രമങ്ങൾ തടയൽ നിയമത്തെക്കുറിച്ച് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. കോട്ടയം സബ് ഡിവിഷനിലെ വിവിധ ഭാഗങ്ങളിൽ നിന്നായി നൂറോളം ആളുകൾ പങ്കെടുത്ത നിയമ അവബോധന ക്ലാസ്സ് കോട്ടയം ഡിസ്ട്രിക് പോലീസ് ചീഫ് ഷാഹുൽ ഹമീദ് A IPS ഉദ്ഘാടനം ചെയ്തു. കേരള ഹൈക്കോടതി മുൻ ഗവൺമെന്റ് പ്ലീഡർ പ്രേംശങ്കർ MA, LLB ക്ലാസ്സ് നയിച്ചു. കോട്ടയം Adl. SP A. K. വിശ്വനാഥൻ, കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി സാജു വർഗീസ് എന്നിവർ പങ്കെടുത്ത ചടങ്ങിൽ വൈക്കം ഡിവൈഎസ്പി വിജയൻ. ടി. ബി സ്വാഗതവും, കോട്ടയം ഡിസിആർബി ഡിവൈഎസ്പി ജ്യോതി കുമാർ. പി
കൃതജ്ഞതയും രേഖപ്പെടുത്തി.
കോട്ടയം, ചങ്ങനാശ്ശേരി, പാലാ, കാഞ്ഞിരപ്പള്ളി, വൈക്കം എന്നിങ്ങനെ അഞ്ചു സബ് ഡിവിഷനുകളിലായിട്ടാണ് ക്ലാസുകൾ ക്രമീകരിച്ചിട്ടുള്ളത് മറ്റ് ശബ്ഡിവിഷമുകളിലെ ക്ലാസുകൾ വരും ദിവസങ്ങളിലായി നടക്കും.
0 Comments