തൊടുപുഴയല്‍ സി. ഇന്‍ഫന്റ് ട്രീസയുടെ പിന്‍മുറക്കാരിയായി ശശികല


 ശരീരത്തിനും മനസിനും ആരോഗ്യം പ്രദാനം ചെയ്യുന്ന യോഗയിലൂടെ നൂറുകണക്കിനാളുകള്‍ക്ക് ആശ്വാസം പകരുകയാണ് യോഗ പരിശീലകയായ തൊടുപുഴ ചുങ്കം പുത്തന്‍വീട്ടില്‍ എ.എസ്. ശശികല. പത്തു വയസു മുതല്‍ 85 വയസു വരെ പ്രായമുള്ളവരാണ് ശശികലയുടെ കീഴില്‍ യോഗ അഭ്യസിക്കുന്നത്. തൊടുപുഴ സെന്റ്. അല്‍ഫോണ്‍സ യോഗ സെന്ററില്‍ യോഗ ഗുരുവായ സി. ഇന്‍ഫന്റ് ട്രീസയ്ക്കു കീഴില്‍ 2013- മുതല്‍ പരിശീലനം നേടിയ ശശികല ഇപ്പോള്‍ ഒട്ടേറെ പേര്‍ക്ക് യോഗയുടെ പാഠങ്ങള്‍ പകര്‍ന്നു നല്‍കുന്നു.


 യോഗ ടീച്ചേഴ്‌സ് ട്രെയിനിംഗ് കോഴ്‌സ് പൂര്‍ത്തിയാക്കിയ ശേഷം ഇപ്പോള്‍ കോലാനി ആയുഷ് ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ് സെന്ററിലെ യോഗ പരിശീലകയാണ്.  ഭര്‍ത്താവിനെ ബിസിനസില്‍ സഹായിച്ചിരുന്ന ശശികല യോഗയോടുള്ള ആഭിമുഖ്യം മൂലമാണ് ഇതിന്റെ പരിശീലകയും പ്രചാരകയുമായി മാറിയത്. ആയിരക്കണക്കിന് പേര്‍ക്ക് യോഗ പരീശിലനം നല്‍കിയ ഗുരുവാണ് എഫ്‌സിസി സഭാംഗമായ സിസ്റ്റര്‍ ഇന്‍ഫന്റ് ട്രീസ. ഇപ്പോള്‍ മൂവാറ്റുപുഴയില്‍ സേവനമനുഷ്ഠിക്കുന്ന സിസ്റ്ററിനു കീഴില്‍ യോഗയോടുള്ള അതീവ താത്പര്യം കൊണ്ടാണ് ശശികല പഠിക്കാനെത്തിയത്. 


പരിശീലനം പൂര്‍ത്തിയാക്കിയ ശേഷം ഈ രംഗത്തുതന്നെ നിലയുറപ്പിക്കാനായിരുന്നു തീരുമാനം. അതിന്റെ ഭാഗമായാണ് ടീച്ചേഴ്‌സ് ട്രെയിനിംഗ് കോഴ്‌സ് പഠിച്ചത്. ഹോമിയോയും ആയുര്‍വേദവും സമന്വയിപ്പിച്ച ആയുഷ് ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ് സെന്ററുകളില്‍ ഇപ്പോള്‍ യോഗ മുഖ്യഘടകമാണ്. 
 ഇവിടുത്തെ ആദ്യ നിയമനത്തില്‍ ശശികലയ്ക്കും ജോലി ലഭിച്ചു. മുട്ടം ജില്ലാ ഹോമിയോ ആശുപത്രിയിലെ സേവനത്തിനു ശേഷമാണ് കോലാനിയിലെ സെന്ററിലേയ്ക്ക് മാറുന്നത്. രാവിലെ ആറരയോടെയാണ് യോഗ പരിശീലനം ആരംഭിക്കുന്നത്.



 സ്ഥലപരിമിതി മൂലം രാവിലെ 30 ഓളം പേര്‍ക്കാണ് കോലാനിയില്‍ പരിശീലനം നല്‍കുന്നത്. ജീവിത ശൈലീ രോഗങ്ങളുള്ളവരും അല്ലാത്തവരുമെല്ലാം യോഗ ചെയ്യുന്നവരിലുള്‍പ്പെടും.  ആഴ്ചയില്‍ രണ്ടു ദിവസം പാറക്കടവിലെ പകല്‍വീട്ടില്‍ വയോജനങ്ങളെ യോഗ അഭ്യസിപ്പിക്കുന്നുണ്ട്. സ്‌കൂളുകളില്‍ കുട്ടികളെയും യോഗ പരിശീലിപ്പിക്കുന്നുണ്ട്. 


എല്ലാ ദിവസവും വൈകുന്നേരം കാഞ്ഞിരമറ്റത്ത് ജോലിക്കാരും വീട്ടമ്മമരുമായ വനിതകളെയും യോഗ പരിശീലിപ്പിക്കുന്നു. മാറി വരുന്ന ജീവിത സാഹചര്യങ്ങളും ജോലി സ്ഥലത്തെ സമ്മര്‍ദവും മൂലം മാനസിക സംഘര്‍ഷമനുഭവിക്കുന്നവരും ജീവിത ശൈലി രോഗങ്ങളുള്ളവരും ഇപ്പോള്‍ യോഗയിലൂടെ ആശ്വാസം കണ്ടെത്തുന്നുണ്ടെന്ന് ശശികല പറയുന്നു. ബിസിനസുകാരനായ ബിജുവാണ് ശശികലയുടെ ഭര്‍ത്താവ്. മക്കള്‍: ആദര്‍ശ്, ആവണി 




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments