സ്റ്റേഡിയത്തിൻ്റെ നവീകരണത്തിന് നിലവിൽ ഫണ്ട് ഉണ്ട്..... നവകേരള സദസിൻ്റ ഭാഗമായി വീണ്ടും സ്റ്റേഡിയത്തിനായി ശുപാർശ ചെയ്യപ്പെട്ട 6.50കോടി രൂപ പാലാ ജനറൽ ആശുപത്രിക്കായി നൽകണമെന്ന് പാലാ നഗരസഭ.


സ്റ്റേഡിയത്തിൻ്റെ നവീകരണത്തിന് നിലവിൽ ഫണ്ട് ഉണ്ട്.....
നവകേരള സദസിൻ്റ ഭാഗമായി വീണ്ടും  സ്റ്റേഡിയത്തിനായി ശുപാർശ ചെയ്യപ്പെട്ട 6.50കോടി രൂപ  പാലാ ജനറൽ ആശുപത്രിക്കായി നൽകണമെന്ന് പാലാ നഗരസഭ.


പാലാനഗരസഭാ സ്റ്റേഡിയത്തിൻ്റെ നവീകരണത്തിനും സിന്തറ്റിക് ട്രാക്ക് പുനരുദ്ധാരണത്തിനും  2024-25 ബജറ്റ് വിഹിതമായി 7 കോടി അനുവദിച്ചതിനെ തുടർന്ന് ഇതുമായി ബന്ധപ്പെട്ട നിർമ്മാണ പ്രവർത്തനങ്ങൾ ടെൻഡർ ചെയ്ത് കരാർ നൽകുകയും സിന്തറ്റിക് ട്രാക് നിർമ്മാണത്തിനു ശേഷം വരുന്ന തുക ഉപയോഗിച്ച് ഗ്യാലറിക്കായുള്ള നടപടികൾ സ്വീകരിക്കണമെന്ന് നഗരസഭ ആവശ്യപ്പെടുകയും ചെയ്തു കഴിഞ്ഞിരിക്കുന്നതിൽ നഗരസഭാ സ്റ്റേഡിയത്തിനായി ഇനി ഇപ്പോൾ വൻതുക ആവശ്യമില്ലാത്ത സാഹചര്യത്തിൽ നവ കേരള സദസ്സിൽ 


 ജനപ്രതിനിധികൾ ഉന്നയിക്കപ്പെട്ട ആവശ്യങ്ങൾക്കായി പാലാ നിയോജക മണ്ഡലത്തിനായി അനുവദിച്ച 7 കോടി രൂപയിൽ നിന്ന് 6.50 കോടി രൂപ സ്റ്റേഡിയം ഗ്യാലറി നിർമ്മാണത്തിനായി മാറ്റി വയ്ക്കേണ്ടതില്ലെന്നും  സാധാരണക്കാരായ നിയോജക മണ്ഡലത്തിലെ മുഴുവൻ ജനങ്ങൾ ആശ്രയിക്കുന്ന ജനറൽ ആശുപത്രിയിലെ അടിസ്ഥാന സൗകര്യങ്ങൾ കൂടുതൽ വിപുലീകരിക്കുന്നതിനായി നീക്കിവയ്ക്കണമെന്നും  പ്രമേയത്തിലൂടെ നഗരസഭ കൗൺസിൽ  ഏകകണ്ഠമായി ആവശ്യപ്പെട്ടു.

ബന്ധപ്പെട്ട ജനപ്രതിനിധികൾ ഇക്കാര്യം സർക്കാരിനെ അറിയിച്ച് നടപടി സ്വീകരിക്കണമെന്നും പ്രമേയത്തിൽ അഭ്യർത്ഥിച്ചു.
നവകേരള സദസ്സിൽ ഉന്നയിക്കപ്പെട്ട പദ്ധതികൾക്കായി അനുവദിച്ച തുകയിൽ മാറ്റങ്ങൾ നിർദ്ദേശിക്കുവാനുള്ള സമയം ജൂൺ 23 വരെ സർക്കാർ നൽകിയിട്ടുണ്ട്. 


അതിനു ശേഷമേ അന്തിമ ഉത്തരവ് ഉണ്ടാവുകയുള്ളൂ. ജനപ്രതിനിധികളുടെ ശുപാർശ ജില്ലാ കളക്ടർമാർ ശേഖരിച്ച് സർക്കാരിലേയ്ക്ക് ശുപാർശ ചെയ്യുവാനാണ് നിർദ്ദേശിച്ചിട്ടുള്ളത്.
ചെയർമാൻ തോമസ് പീറ്ററിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന കൗൺസിൽ യോഗത്തിൽ സാവിയോ കാവുകാട്ട് , ബിജി ജോജോ എന്നിവർ ചേർന്ന് പ്രമേയം അവതരിപ്പിച്ചു.






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments