പരിശോധനക്കിടെ നാദാപുരം റെയിഞ്ച് സിവിൽ എക്സൈസ് ഓഫീസർക്ക് നേരെ അക്രമം

 

പാതിരിപ്പറ്റ  വാഹന പരിശോധനക്കിടെ നാദാപുരം റെയിഞ്ച് സിവിൽ എക്സൈസ് ഓഫീസർക്ക് നേരെ അക്രമം. സിവിൽ എക്സൈസ് ഓഫീസർ ശ്രീജേഷിന് നേരെയാണ് ആക്രമണം ഉണ്ടായത്. പാതിരിപ്പറ്റ മീത്തൽവയൽവെച്ച് മദ്യക്കടത്ത് പരിശോധനയ്ക്കിടെ ഓട്ടോറിക്ഷ ഇടിച്ച് തെറിപ്പിക്കുകയാ യിരുന്നു.


 തെറിച്ചുവീണ ശ്രീജേഷിന് കണ്ണിന് മുകളിൽ ആഴത്തിലുളള മുറിവേറ്റു.  മീത്തൽ വയലിലെ സുരേഷ് എന്ന വ്യക്തിയാണ് ആക്രമിച്ച് രക്ഷപ്പെട്ടതെന്ന് പരിസരവാസികൾ പറഞ്ഞു. 


അക്രമിയെ പിടികൂടിയിട്ടില്ല. കുറ്റിയാട് പോലീസിൽ പരാതി നൽകി. മദ്യം കടത്തുകയായിരുന്ന വാഹനവും 23 കുപ്പി മദ്യവും എക്സൈസ് പിടിച്ചെടുത്തു. പ്രതിക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി. 







"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments