ലോക വായനാദിനാചരണത്തിന്റെ ഭാഗമായി... വായനയുടെ വാതില്‍ തുറന്ന് നാടും നഗരവും

 

ലോക വായനാദിനാചരണത്തിന്റെ ഭാഗമായി ഇന്ന് ജില്ലയിലെ കലാലയങ്ങള്‍, ലൈബ്രറികള്‍, റെസിഡന്റ്‌സ് അസോസിയേഷനുകള്‍, സന്നദ്ധസംഘടനകള്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ വിവിധ പരിപാടികള്‍ നടത്തും. വാരാചരണത്തിന്റെ ഭാഗമായി ക്വിസ്, പ്രസംഗം, ഉപന്യാസം തുടങ്ങി വിവിധ മത്സരങ്ങളും സംഘടിപ്പിക്കും. 


ലൈബ്രറികളുടെ നേതൃത്വത്തില്‍ പുതിയ പുസ്തകങ്ങള്‍ ശേഖരിച്ച് വായനയുടെ ലോകം വിപുലീകരിക്കാനുള്ള പദ്ധതികളും തയാറാക്കിയിട്ടുണ്ട്. ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ സ്ഥാപകന്‍ പി.എന്‍. പണിക്കരുടെ ചരമവാര്‍ഷിക ദിനമായ ഇന്നു മുതല്‍ ഐ.വി. ദാസ് അനുസ്മരണ ദിനമായ ജൂലൈ ഏഴുവരെയാണ് വായനപക്ഷാചരണം സംഘടിപ്പിക്കുന്നത്. ജില്ലാതല ഉദ്ഘാടനം ഇന്ന്.


ഇടുക്കി വായന പക്ഷാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ഇന്നു 10.30ന് പൈനാവ് മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചന്‍ നീറണാകുന്നേല്‍ അധ്യക്ഷത വഹിക്കും. പി.എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ പ്രസിഡന്റ് ജോയി കാട്ടുവള്ളി വായനദിന പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. ക്വിസ് മത്സരത്തില്‍ വിജയികളായവര്‍ക്ക് സമ്മാനവിതരണവും നടത്തും. 


ജില്ലാ കളക്ടര്‍ വി. വിഗ്‌നേശ്വരി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആന്‍സി തോമസ്, വാഴത്തോപ്പ് പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് പോള്‍, ജില്ലാ പഞ്ചായത്തംഗം കെ.ജി. സത്യന്‍, ബ്ലോക്ക് പഞ്ചായത്തംഗം ഡിറ്റാജ് ജോസഫ്, പഞ്ചായത്തംഗം രാജു ജോസഫ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ജി.എസ്. വിനോദ് എന്നിവര്‍ പ്രസംഗിക്കും. വഴിത്തല: പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ ഇന്നു രാവിലെ 11നു വഴിത്തല സെന്റ് സെബാസ്റ്റ്യന്‍സ് എച്ച്എസ്എസ് ഓഡിറ്റോറിയത്തില്‍ വായനദിന ജില്ലാതല ഉദ്ഘാടനം നടക്കും. 


രാവിലെ 11നു നടക്കുന്ന സമ്മേളനം പി.ജെ. ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. ഫൗണ്ടേഷന്‍ ജില്ലാ വൈസ് ചെയര്‍മാന്‍ ജോസ് വഴുതനപ്പിള്ളി അധ്യക്ഷത വഹിക്കും. ഡീന്‍ കുര്യാക്കോസ് എംപി മുഖ്യപ്രഭാഷണം നടത്തും. ലാലു ചകനാല്‍ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. സ്വാമി അയ്യപ്പദാസ് ലഹരിവിരുദ്ധ സന്ദേശം നല്‍കും. 


പ്രിന്‍സിപ്പല്‍ ടോമി ഫിലിപ്പ്, പഞ്ചായത്ത് പ്രസിഡന്റ് പി.എസ്. ജേക്കബ്, മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് തോമസ് കുരുവിള, ലൈബ്രറി കൗണ്‍സില്‍ താലൂക്ക് പ്രസിഡന്റ് ജോര്‍ജ് അഗസ്റ്റിന്‍, ഫൗണ്ടേഷന്‍ പ്രസിഡന്റ് ജോയി കാട്ടുവള്ളി, സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ജിജി ജയിംസ് എന്നിവര്‍ പ്രസംഗിക്കും. ചടങ്ങില്‍ അവാര്‍ഡ് ജേതാക്കളെ ആദരിക്കും. 



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments