മീനച്ചില്‍ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പുതിയ ബ്ലോക്ക് ഉദ്ഘാടനം ചെയ്തു. ''ഉദ്ഘാടനം വൈകിപ്പിച്ചവരെ ദൈവം ശിക്ഷിക്കാതിരിക്കട്ടെയെന്ന്'' മാണി സി. കാപ്പന്‍ എം.എല്‍.എ. പഞ്ചായത്ത് പ്രസിഡന്റും ഇടതുമുന്നണിയും ഉദ്ഘാടന സമ്മേളനത്തിന് എത്തിയില്ല.
മീനച്ചില്‍ പഞ്ചായത്തിലെ കിഴപറയാര്‍ പ്രവര്‍ത്തിക്കുന്ന കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പുതിയ ഒ.പി. ബ്ലോക്കിന്റെ ഉദ്ഘാടനമാണ് മാണി സി. കാപ്പന്‍ എംഎല്‍എ നിര്‍വഹിച്ചത്. പഞ്ചായത്തംഗം നളിനി ശ്രീധരന്‍ അധ്യക്ഷത വഹിച്ചു.

മാണി സി കാപ്പന്‍ എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും രണ്ട് ഘട്ടങ്ങളിലായി 1.25 കോടി രൂപ മുടക്കിയാണ് പുതിയ കെട്ടിടം നിര്‍മ്മിച്ചത്. പഴയ കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികളും പൂര്‍ത്തിയാക്കി. ഒ.പി വിഭാഗവും ഓഫീസും പുതിയ കെട്ടിടത്തിലാണ് ഇനി മുതല്‍ പ്രവര്‍ത്തിക്കുക. പുതിയ മന്ദിരത്തിന് രണ്ട് നില നിര്‍മ്മിക്കുന്നതിനുള്ള ശ്രമങ്ങള്‍ അടുത്ത സാമ്പത്തിക വര്‍ഷം ആരംഭിക്കുമെന്ന് മാണി സി. കാപ്പന്‍ ഉദ്ഘാടന സമ്മേളനത്തില്‍ ഉറപ്പുകൊടുത്തു.
നിര്‍മ്മാണം പൂര്‍ത്തിയായി രണ്ടു മാസം പിന്നിട്ടിട്ടും ഉദ്ഘാടനം നടത്തിയിരുന്നില്ല. ആരോഗ്യവകുപ്പ് മന്ത്രിയുടെ സമയത്തിനായി കാത്തിരിക്കുന്നു എന്നാണ് പഞ്ചായത്ത് ഭരണ നേതൃത്വം വ്യക്തമാക്കിയിരുന്നത്. എന്നാല്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വരാനിരിക്കെ ഉദ്ഘാടനം നടത്തിയില്ലെങ്കില്‍ വീണ്ടും വൈകും എന്നതിനാല്‍ യുഡിഎഫ് മുന്‍കൈയെടുത്ത് ഉദ്ഘാടനം നിശ്ചയിക്കുകയായിരുന്നു.
ഇത് സംബന്ധിച്ച് ഉദ്ഘാടന പ്രസംഗത്തില്‍ മാണി സി. കാപ്പന്‍ വ്യക്തമാക്കിയതിങ്ങനെ; ''ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദത്തെപ്പറ്റി ഞാന്‍ നാല് വര്‍ത്തമാനം പറയുമെന്ന് നിങ്ങള്‍ വിചാരിക്കുന്നുണ്ടാവും. എന്നാല്‍ ഞാനൊന്നും പറയുന്നില്ല. ഉദ്ഘാടനം വൈകിപ്പിച്ചവരെ ദൈവം ശിക്ഷിക്കാതിരിക്കട്ടെയെന്ന് മാത്രമേ ഞാന്‍ പറയുന്നുള്ളൂ''. മാണി സി. കാപ്പന്‍ എം.എല്‍.എയുടെ വാക്കുകള്‍ സദസ്സ് കൈയ്യടിയോടെയാണ് സ്വീകരിച്ചത്. എംഎല്‍എയുടെ ഫണ്ട് വിനിയോഗിച്ചു നിര്‍മ്മിച്ച കെട്ടിടത്തിന് ഉദ്ഘാടനത്തിന് വേണ്ടി ആരോഗ്യവകുപ്പി മന്ത്രിയുടെ സമയം കാത്തിരിക്കേണ്ട ആവശ്യമില്ലന്നും എംഎല്‍എ പറഞ്ഞു. യോഗത്തിലേക്ക് അധ്യക്ഷനായി പഞ്ചായത്ത് പ്രസിഡന്റ് സോജന്‍ തൊടുകയെ ക്ഷണിച്ചിരുന്നെങ്കിലും പങ്കെടുത്തില്ല.
ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഷിബു പൂവേലി സ്വാഗതമാശംസിച്ചു. മെഡിക്കല്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ് ജോസിലി ഡാനിയേല്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
ഫാ. മാത്യു പന്തലാനി, ഷിബു പൂവേലില്‍, എ.കെ. ചന്ദ്രമോഹന്‍, രാജന്‍ കൊല്ലംപറമ്പില്‍, എന്‍. സുരേഷ്, ജോര്‍ജ് പുളിങ്കാട്, പ്രൊഫ. സതീഷ് ചൊള്ളാനി, എം.പി. കൃഷ്ണന്‍ നായര്‍, തങ്കച്ചന്‍ മുളങ്കുന്നം, പ്രേംജിത്ത് എര്‍ത്തയില്‍, ജോര്‍ജ് റ്റി.വി. , ഡോ. ജോസ് ലിന്‍ ഡാനിയല്‍, രാജു കോക്കപ്പുഴ, വിന്‍സന്റ് കണ്ടത്തില്‍, ഡയസ് സെബാസ്റ്റ്യന്‍, ബേബി ഈറ്റത്തോട്ട്, ബോബി ഇടപ്പാടിയില്‍, പഞ്ചായത്ത് അംഗങ്ങളായ ലിസമ്മ ഷാജന്‍, ബിജു കുമ്പളന്താനം, ജയശ്രീ സന്തോഷ്, ബിന്ദു ശശികുമാര്‍, എബി വാട്ടപ്പള്ളി, ഷൈല ബാലു, ശശിധരന്‍ നായര്‍ നെല്ലാല തുടങ്ങിയവര്‍ പ്രസംഗിച്ചു.

"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34
0 Comments