പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ സിദ്ധാർത്ഥന്റെ മരണം.... മുൻ ഡീനും ഹോസ്റ്റൽ അസിസ്റ്റൻ്റ് വാർഡനും അച്ചടക്ക നടപടി നേരിടണമെന്ന് ഹൈക്കോടതി

 

കൊച്ചി പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ സിദ്ധാർത്ഥന്റെ മരണത്തില്‍ മുൻ ഡീനും ഹോസ്റ്റൽ അസിസ്റ്റൻ്റ് വാർഡനുമായിരുന്നവർ അച്ചടക്ക നടപടി നേരിടണമെന്ന് ഹൈക്കോടതി.  

 അച്ചടക്ക നടപടികളുമായി ഇരുവരും സഹകരിക്കണമെന്നും കുറ്റക്കാരായ വിദ്യാർത്ഥികൾക്കെതിരെ സർവകലാശാല ഉചിതമായ നടപടി സ്വീകരിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. 


റാഗിംഗിന് കടുത്ത ശിക്ഷ നൽകുന്ന നിയമം സംസ്ഥാനം നടപ്പാക്കണമെന്നും ഹൈക്കോടതി നിര്‍ദേശം നല്‍കി.  അക്രമകാരികളായവരുടെ അച്ചടക്കമില്ലായ്മ മൂലം ഇനിയൊരു വിദ്യാർത്ഥിക്കും ജീവൻ നഷ്ടപ്പെടരുത്.  


അച്ചടക്ക നടപടി തടയണമെന്ന് ആവശ്യപ്പെട്ട് വെറ്ററിനറി സർവകലാശാല മുൻ ഡീനുൾപ്പെടെ നൽകിയ ഹർജി തീർപ്പാക്കിയാണ് ഉത്തരവ്.  


 2024 ഫെബ്രുവരി 18 നാണ് തിരുവനന്തപുരം സ്വദേശിയായ സിദ്ധാർത്ഥനെ പൂക്കോട് വെറ്റിനറി കോളേജിലെ ഹോസ്റ്റലിലെ ശുചിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. 





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments