മീനച്ചില്‍ താലൂക്കിലെ മുഴുവന്‍ കരയോഗങ്ങളിലും ബാലസമാജങ്ങളുടെ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കുകയും ഇവര്‍ക്കായി മതപാഠശാലകള്‍ സജീവമാക്കുകയും ചെയ്യുമെന്ന് വനിതാസമാജം താലൂക്ക് യൂണിയന്‍ സെക്രട്ടറി ചിത്രലേഖ വിനോദ് പറഞ്ഞു. ഇത് സംബന്ധിച്ചുള്ള നിര്‍ദ്ദേശങ്ങള്‍ യൂണിയന്‍ തലത്തില്‍ തന്നെ ഉടന്‍ ഉണ്ടാവുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഏഴാച്ചേരി 163-ാം നമ്പര്‍ ശ്രീരാമകൃഷ്ണവിലാസം എന്‍.എസ്.എസ്. കരയോഗത്തില്‍ സംഘടിപ്പിച്ച മെറിറ്റ് ഡേയും മികച്ച വിജയം നേടിയ കുട്ടികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് വിതരണ സമ്മേളനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ചിത്രലേഖ.
കരയോഗത്തിന്റെ വാര്‍ഷിക പൊതുയോഗത്തില്‍ പ്രസിഡന്റ് റ്റി.എന്‍. സുകുമാരന്‍ നായര്‍ അധ്യക്ഷത വഹിച്ചു. 2025-26 വര്‍ഷത്തേക്ക് 13.5 ലക്ഷം രൂപാ വരവും 12,46,000 രൂപാ ചെലവും വരുന്ന ബജറ്റ് സെക്രട്ടറി ചന്ദ്രശേഖരന്‍ നായര്‍ പുളിക്കല്‍ അവതരിപ്പിച്ചു.
എസ്.എസ്.എല്‍.സി, പ്ലസ്ടു, ഡിഗ്രി പരീക്ഷകളില്‍ മികച്ച വിജയം നേടിയ നന്ദിനി ചീങ്കല്ലേല്‍, അനുശ്രീ ടി., അമൃത ബി., എസ്. അഭിനവ്കൃഷ്ണ, ആര്യ ബി. എന്നിവര്‍ക്ക് കരയോഗത്തിന്റെ സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്തു.
പി.എസ്. ശശിധരന്‍ നായര്‍, സുരേഷ് ലക്ഷ്മിനിവാസ്, ശ്രീജ സുനില്‍, രശ്മി അനില്‍കുമാര്‍, ഉഷ ഗോപകുമാര്‍, സനല്‍കുമാര്‍ ചീങ്കല്ലേല്‍, സി.ജി. വിജയകുമാര്‍, ജയചന്ദ്രന്‍ വരകപ്പള്ളില്‍, അനിരുദ്ധ് വാണിയിടത്ത്, ത്രിവിക്രമന്‍ തെങ്ങുംപള്ളില്‍, ബാബു പുന്നത്താനം, ശിവദാസ് തുമ്പയില്‍, ആര്‍. സുനില്‍കുമാര്‍, പ്രസന്നകുമാര്‍, ഭാസ്‌കരന്‍ നായര്‍ കൊടുങ്കയം, ഗോപകുമാര്‍, എസ്. അഭിനവ്കൃഷ്ണ തുടങ്ങിയവര്‍ പ്രസംഗിച്ചു.
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34
0 Comments