വിളക്കുമാടം ശ്രീഭദ്രാ വിദ്യാനികേതനില്‍ എന്റെ കൗമുദി പദ്ധതി തുടങ്ങി



വിളക്കുമാടം ശ്രീഭദ്രാ വിദ്യാനികേതന്‍ സ്‌കൂളില്‍ എന്റെ കൗമുദി പദ്ധതി തുടങ്ങി. 
 
മല്ലികശ്ശേരി ഈട്ടിക്കല്‍ ഇ.കെ. രാജനാണ് പദ്ധതി സ്‌പോണ്‍സര്‍ ചെയ്തത്. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സൂര്യ സുരേഷിന് കേരള കൗമുദി പത്രം കൈമാറിക്കൊണ്ട് ഇ.കെ.രാജന്‍ ഈട്ടിക്കല്‍ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. 
 

കേരള കൗമുദി കോട്ടയം യൂണിറ്റ് ചീഫ് ആര്‍. ബാബുരാജ് സമ്മേളനം ഉദ്ഘാടനം ചെയ്തു. 
 
സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സൂര്യ സുരേഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ റബര്‍ബോര്‍ഡ് എക്‌സിക്യൂട്ടീവ് മെമ്പര്‍ എന്‍. ഹരി, സ്‌കൂള്‍ ഭരണസമിതി ട്രഷറര്‍ റെജി കുന്നനാകുഴി, കേരള കൗമുദി അസിസ്റ്റന്റ് സര്‍ക്കുലേഷന്‍ മാനേജര്‍ എ.ആര്‍. ലെനിന്‍മോന്‍, റിപ്പോര്‍ട്ടര്‍ സുനില്‍ പാലാ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. 
 

 
സ്‌കൂള്‍ മാനേജര്‍ സാജു എന്‍.വി. സ്വാഗതവും സ്‌കൂള്‍ ലൈബ്രേറിയന്‍ പാര്‍വതി എസ്. നന്ദിയും പറഞ്ഞു.  


 

"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments