1975 ൽ ഇന്ത്യാ ഗവൺമെൻ്റ് ആഭ്യന്തര അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോൾ, അതിനെതിരെ കേരള കോൺഗ്രസിൻ്റെ നേതൃത്വത്തിൽ 1975 ജൂൺ 26ന് പാലായിൽ പ്രതിഷേധ പ്രകടനം നടത്തുകയുണ്ടായി.
അതിൽ പങ്കെടുത്ത് അറസ്റ്റ് വരിച്ച്, ദീർഘകാലം ജയിൽവാസം അനുഭവിച്ച ഇടപ്പാടി അമ്പലമറ്റത്തിൽ തോമസ് ജോസഫിനെ (തൊമ്മച്ചൻ) അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന്റെ കനക ജൂബിലി വർഷത്തിൽ ഇടപ്പാടി-ഭരണങ്ങാനം നിവാസികളുടെ നേതൃത്വത്തിൽ ആദരിക്കുന്നു.
അഞ്ചിന് ഉച്ചകഴിഞ്ഞ് നാലുമണിക്ക് ഭരണങ്ങാനം വെട്ടുകല്ലേൽ ആർക്കേഡ് ഹാളിൽ ചേരുന്ന ആദരിക്കൽ സമ്മേളനത്തിൽ ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ അധ്യക്ഷത വഹിക്കും.
പി.സി ജോർജ് എക്സ് എംഎൽഎ തോമസ് ജോസഫിനെ പൊന്നാട അണിയിക്കുകയും അഡ്വ. ജോയി എബ്രഹാം എക്സ് എം പി മെമൻ്റോ നൽകുകയും ചെയ്തു ആദരിക്കും.
ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ബീനാ ടോമി, ലിസ്സി സണ്ണി, റെജി മാത്യു, രാഹുൽ ജി കൃഷ്ണൻ, സെബി പറമുണ്ട, ജെയിംസ് ചൊവ്വാറ്റുകുന്നേൽ എന്നിവർ ആശംസകൾ നേരും.
0 Comments