ജൂലൈ 9 ദേശീയ പണിമുടക്ക് മണ്ഡലം ജാഥ നടത്തി.
കേന്ദ്ര ഗവണ്മെന്റ് നടപ്പിലാക്കുന്ന തൊഴിലാളി, ജനദ്രോഹ നടപടികളിൽ പ്രതിഷേധിച്ചു സംയുക്ത ട്രെഡ് യൂണിയന്റെ നേതൃത്വത്തിൽ ജൂലൈ 9 ന് നടത്തുന്ന ദേശീയ പണിമുടക്കിൽ ജനങ്ങളുടെ പിന്തുണ അഭ്യർത്ഥിച്ചുകൊണ്ട് സംയുക്ത ട്രെഡ് യൂണിയൻ പാലാ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ മണ്ഡലത്തിൽ ജാഥ സംഘടിപ്പിച്ചു. രാമപുരത്തുനിന്നും ആരംഭിച്ച ജാഥ എ ഐ റ്റി യു സി ജില്ല വൈസ് പ്രസിഡന്റ് ബാബു കെ ജോർജ് ഉദ്ഘാടനം ചെയ്തു. സിപിഎം ഏരിയ സെക്രട്ടറി സജേഷ് ശശി, സിപിഐ മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി എം റ്റി സജി, ടോമി നെടുമ്പുറം, എന്നിവർ പ്രസംഗിച്ചു.
ജന്റീഷ് എം ടി സ്വാഗതം ആശംസിച്ചു. സി ഐ റ്റി യു ജില്ല ജോയിന്റ് സെക്രട്ടറി ഷാർളി മാത്യു ക്യാപ്റ്റനായും എ ഐ റ്റി യു സി മണ്ഡലം സെക്രട്ടറി അഡ്വ പി ആർ തങ്കച്ചൻ വൈസ് ക്യാപ്റ്റനായും കെ റ്റി യു സി മണ്ഡലം പ്രസിഡന്റ് ഡയറക്ടറായുമുള്ള ജാഥ മണ്ഡലത്തിൽ പര്യടനം നടത്തി പൈകയിൽ സമാപിച്ചു. രാമപുരത്ത് നടന്ന ഉദ്ഘടന സമ്മേളനത്തിൽ എ ഐ റ്റി യു സി മണ്ഡലം പ്രസിഡന്റ് അഡ്വ പയസ് രാമപുരം അധ്യക്ഷത വഹിച്ചു.
പൈകയിൽ നടന്ന സമാപന സമ്മേളനം സി ഐ റ്റി യു ജില്ല വൈസ് പ്രസിഡന്റ് ലാലിച്ചൻ ജോർജ് ഉദ്ഘാടനം ചെയ്തു. എ ഐ റ്റി യു സി നേതാവ് ബിജു റ്റി ബി അധ്യക്ഷത വഹിച്ചു സി ഐ റ്റി യു നേതാവ് വിമൽ തോമസ് സ്വാഗതം ആശംസിച്ചു. സജേഷ് ശശി, ഷാർളി മാത്യു, അഡ്വ പി ആർ തങ്കച്ചൻ, പഞ്ചായത്ത് പ്രസിഡന്റ് സോജൻ തൊടുക, സി പി ഐ ലോക്കൽ സെക്രട്ടറി സോമിച്ചൻ ജോർജ്, ജോയി കുഴിപ്പാല എന്നിവർ പ്രസംഗിച്ചു
വിവിധ സ്വീകരണ യോഗങ്ങളിൽ സി ഐ റ്റി യു ഏര്യാ പ്രസിഡന്റ് ജോയി കുഴിപ്പാല, സെക്രട്ടറി റ്റി ആർ വേണുഗോപാൽ, എ ഐ റ്റി യു സി ജില്ല കമ്മറ്റി അംഗങ്ങളായ പി കെ രവികുമാർ, കെ ബി അജേഷ്, സി ഐ റ്റി യു നേതാവ് എം എസ് ശശിധരൻ, സി എൻ സിറിയക്, സിപിഐ രാമപുരം ലോക്കൽ സെക്രട്ടറി പി എ മുരളി, ഡി പ്രസാദ്, പി എസ് ബാബു, എന്നിവർ പ്രസംഗിച്ചു.
0 Comments