ഓൾ കേരള കേറ്ററേഴ്സ് അസോസിയേഷന്റെ
ജില്ലാ വാഹന പ്രചരണ ജാഥയുടെ സമാപന സമ്മേളനം പാലായിൽ മാണി സി കാപ്പൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.
ഓൾ കേരള കേറ്ററേഴ്സ് അസോസിയേഷൻ (AKCA) കോട്ടയം ജില്ലാ കമ്മിറ്റി, കേറ്ററിംഗ് മേഖല നേരിടുന്ന പ്രതിസന്ധികൾക്കെതിരെ നടത്തിയ ജില്ലാ വാഹന പ്രചരണ ജാഥയ്ക്ക് ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ സ്വീകരണം ലഭിച്ചു. ജൂലൈ എട്ടിന് സെക്രട്ടറിയേറ്റ് പടിക്കൽ നടക്കുന്ന പ്രതിഷേധ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് AKCA ജില്ലാ പ്രസിഡന്റ് സജി ജേക്കബ് ക്യാപ്റ്റനായുള്ള ജാഥ കോട്ടയം ജില്ലയിൽ പര്യടനം നടത്തിയത്.
ഭക്ഷ്യ ഉൽപ്പന്നങ്ങളുടെയും, പെട്രോളിയം ഉൽപ്പന്നങ്ങളുടെയും, എൽപിജി സിലിണ്ടറിന്റെയും, അമിതമായ വിലക്കയറ്റം, അനധികൃത കേറ്ററിംഗ് സ്ഥാപനങ്ങളുടെ കടന്നുവരവ് എന്നിവയ്ക്കെതിരെയാണ് AKCA യുടെ നേതൃത്വത്തിൽ ജൂലൈ 8ന് സെക്രട്ടറിയേറ്റ് മാർച്ച് നടക്കുന്നത്.
കാഞ്ഞിരപ്പള്ളി ജംഗ്ഷനിൽ നിന്ന് ആരംഭിച്ച ജില്ലാ വാഹന പ്രചരണ ജാഥ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്തു. AKCA കോട്ടയം ജില്ലാ സെക്രട്ടറി ബിജു തോമസ് സ്വാഗതം ആശംസിച്ചു.
ജാഥാ ക്യാപ്റ്റൻ AkCA ജില്ലാ പ്രസിഡന്റ് സജി ജേക്കബ് ജാഥയെ സംബന്ധിച്ചുള്ള വിശദീകരണം നൽകി.
തേങ്ങണയിൽ നടന്ന സ്വീകരണ യോഗം കെപിസിസി സെക്രട്ടറി അഡ്വക്കേറ്റ് പി.എസ് രഘുറാം ഉദ്ഘാടനം ചെയ്തു.
കോട്ടയത്ത് UDF കൺവീനർ അഡ്വക്കേറ്റ് ഫിൽസൺ മാത്യൂസ് ഉദ്ഘാടനം നിർവഹിച്ചു.AKCA സംസ്ഥാന രക്ഷാധികാരി ഏലിയാസ് സക്കറിയ ജാഥയെ അഭിസംബോധന ചെയ്ത് സംസാരിച്ചു .
കടുത്തുരുത്തിയിൽ നടന്ന സ്വീകരണ യോഗം അഡ്വക്കേറ്റ് മോൻസ് ജോസഫ് MLA ഉദ്ഘാടനം ചെയ്തു.വൈകിട്ട് പാലായിൽ ജാഥയുടെ സമാപന സമ്മേളനം മാണി സി കാപ്പൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.
അസോസിയേഷന്റെ സംസ്ഥാന നേതാക്കൾ സമര പരിപാടിയുടെ ആവശ്യകതയെക്കുറിച്ചും അനധികൃത കാറ്ററിംഗുകളുടെ കടന്നുവരവ്, വിലവർദ്ധനവിന്റെ പശ്ചാത്തലത്തിലുള്ള പ്രശ്നങ്ങളെക്കുറിച്ചും ജാഥ ക്യാപ്റ്റൻ സജി ജേക്കബ് സംസാരിച്ചു.
അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് പ്രിൻസ് ജോർജ് മുഖ്യപ്രഭാഷണം നടത്തി.AKCA ജില്ലാ -സംസ്ഥാന ഭാരവാഹികൾ സമാപന സമ്മേളനത്തിൽ സംസാരിച്ചു.
0 Comments