ഇടയാറ്റ് വനദുർഗ്ഗാ ഭഗവതീ ക്ഷേത്രത്തിൽ
പ്രതിഷ്ഠാ വാര്‍ഷിക ദിന കലശവും അവാര്‍ഡ് ദാനവും നാളെ ...... ലിപി സരസ്വതീ പുരസ്കാരം ഓണക്കൂർ ചന്ദ്രഹാസന്
പാലാ മീനച്ചില്‍ ഇടയാറ്റ് സ്വയംഭൂ ഗണപതി ക്ഷേത്രത്തോടനുബന്ധിച്ചുള്ള വനദുര്‍ഗാ ഭഗവതി ക്ഷേത്രത്തില്‍ നാളെ പ്രതിഷ്ഠാ വാര്‍ഷിക ദിന കലശം നടത്തും.
തന്ത്രി ഭദ്രകാളി മറ്റപ്പള്ളി നാരായണന്‍ നമ്പൂതിരി മുഖ്യകാര്‍മ്മികത്വം വഹിക്കും. രാവിലെ 7.30 ന് കലശപൂജകള്‍ ആരംഭിക്കും.
10.30 ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തില്‍ ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് മെമ്പറും മീനച്ചില്‍ താലൂക്ക് എന്‍.എസ്.എസ്. യൂണിയന്‍ ചെയര്‍മാനുമായ മനോജ് ബി. നായര്‍ അദ്ധ്യക്ഷത വഹിക്കും. മാണി സി. കാപ്പന്‍ എം.എല്‍.എ. സമ്മേളനം ഉദ്ഘാടനം ചെയ്യും.
ഗ്രന്ഥകാരന്‍ ചന്ദ്രഹാസന്‍ ഓണക്കൂറിന് ലിപി സരസ്വതി പുരസ്‌കാരം മാണി സി. കാപ്പന്‍ എം.എല്‍.എ. സമര്‍പ്പിക്കും. കേരള കൗമുദി റിപ്പോർട്ടർ സുനിൽ പാലാ ഓണക്കൂർ ചന്ദ്രഹാസന് മംഗള പത്രം വായിച്ച് സമർപ്പിക്കും.
പ്രസാദ് കൊണ്ടൂപ്പറമ്പില്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍, , പാലാ പ്രസ്സ് ക്ലബ്ബ് മുൻ സെക്രട്ടറി റ്റി.എന്‍. രാജന്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.
0 Comments