ഒരുമിച്ചു ജീവിതം പങ്കിട്ടവർ ഒരുമിച്ചു യാത്രയായി. രാജകുമാരി മുരിക്കും തൊട്ടി മണിയാട്ട് ജോയിയും ഭാര്യ എൽസി യുമാണ് ഈ ജീവിത പങ്കാളികൾ .
വാർദ്ധക്യ സഹജമായി കിടപ്പിലായിരുന്നു ഇരുവരും. കഴിഞ്ഞ ദിവസം എൽസി മരണപ്പെട്ടിരുന്നു. പുറത്ത് ജോലി ചെയ്യുന്ന മകൻ വരുന്നതിനു വേണ്ടി ഇന്നാണ് സംസ്കാര ചടങ്ങ് നിശ്ചയിച്ചിരുന്നത്. എന്നാൽ ഇന്ന് പുലർച്ചെ 4 മണിയോടെ ഭർത്താവ് ജോയിയുടെയും മരണം സംഭവിക്കുകയായിരുന്നു.
ഇരുവരുടെയും സംസ്കാരം ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെ മുരുക്കും തൊട്ടി സെന്റ് മരിയ ഗോരേത്തി പള്ളി സെമിത്തേരിയിൽ നടത്തി.
0 Comments