സിപിഎം ഭരിക്കുന്ന പായിപ്പാട് പഞ്ചായത്തിലെ റോഡ് പണിയിൽ അഴിമതി ആരോപിച്ച് പഞ്ചായത്ത് പ്രസിഡന്റിന്റെ സഹോദരൻ റോഡിൽ കിടന്നു പ്രതിഷേധിച്ചു.
കഴിഞ്ഞ ദിവസം പകലായിരുന്നു പ്രതിഷേധം. പഞ്ചായത്ത് പ്രസിഡന്റ് കെ ഡി മോഹനന്റെ വാർഡിലാണ് സഹോദരൻ കെ ഡി സുരേഷ് റോഡിൽ കിടന്നു പ്രതിഷേധിച്ചത്. മണിക്കൂറുകളോളം റോഡിൽ യാത്രക്കാർക്കും, വാഹനങ്ങൾക്കും കടന്നുപോകാൻ കഴിഞ്ഞില്ല.
റോഡ് പണി പൂർത്തിയായിട്ട്ഒ രു മാസം പിന്നിട്ട പായിപ്പാട് പഞ്ചായത്ത് 4,5വാർഡ് കളിൽ കൂടി കടന്നുപോകുന്ന തിരുത്തി കടവ് -ഉറവക്കൽ -കൊച്ചുപള്ളി റോഡാണ് മെറ്റിലുകൾ ഇളകി തകർന്നത്. ടാറിങ് നടത്തിയതിൽ അഴിമതി ഉണ്ടന്ന് ആ രോപണം നിലനിൽക്കുന്നുണ്ട്.
പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കി നിൽക്കുന്ന സാഹചര്യത്തിൽ പഞ്ചായത്ത് പ്രസിഡന്റിനെതിരെ സഹോദരൻ തന്നെ രംഗതത് വന്നത് സിപിഎം നേതൃത്വത്തെ വല്ലാതെ ചൊടിപ്പിച്ചിരിക്കുകയാണ്. റോഡ് പണിയിലെ അഴിമതി ആരോപണത്തിൽ കഴമ്പുണ്ടന്ന് ബിജെപി യും ആരോപിക്കുന്നു . ഇതിനെതിരെ ശക്തമായ സമരത്തിന് ബിജെപി യും കരുക്കൾ നീക്കുകയാണ്.
പഞ്ചായത്തിലെ പല റോഡുകളും വെള്ളത്താൽ ചുറ്റപ്പെട്ടു കിടക്കുകയാണ്. പഞ്ചായത്തിൽ കോൺഗ്രസ് ആണ് പ്രധാന പ്രതിപക്ഷമെങ്കിലും സമരത്തിനോ, പ്രതിഷേധത്തിനോ മുന്നോട്ടു വരുന്നില്ല. പഞ്ചായത്തിൽ ഉണ്ടാകുന്ന വിഷയങ്ങളിൽ ഇടപെടൽ നടത്തുന്നത് ബിജെപി യാണ്. ഇതും എൽഡിഎഫിനുള്ളിൽ ചർച്ചാ വിഷയമാണ്.
0 Comments