ഇലഞ്ഞിത്തറ വർത്തമാനങ്ങൾക്കും വഴിയോര വായനശാലയ്ക്കും തുടക്കം
പാതാമ്പുഴ പബ്ലിക് ലൈബ്രറിയുടെ അമ്പതാം വാർഷികത്തിന് മുന്നോടിയായി വഴിയോര വായനശാല തുറക്കുന്നു. ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ വഴിയോര വായന മൂല എന്ന പേരിൽ ആളുകൾക്ക് എപ്പോഴും എടുത്തു വായിക്കാവുന്ന വിധം പുസ്തക റാക്ക് ക്രമീകരിക്കുകയും ടെലിവിഷൻ സ്ഥാപിച്ച് ദിനപത്രവും ലഭ്യമാക്കി വഴിയോര വിനോദ വിജ്ഞാന പരിസരം സൃഷ്ടിക്കുകയും ചെയ്തത് അടുത്തനാളിലാണ്.
പഴമയുടെ പ്രൗഡിയോടെ തട്ടികൾ ഉയർത്തി വയ്ക്കുന്ന കടമുറിയ്ക്കുള്ളിലാണ് വഴിയോര വായനശാല ആരംഭിക്കുന്നത്. വഴിയോര വായനശാലയിൽ കൂടുതൽ പത്രങ്ങളും ആനുകാലികങ്ങളും ലഭ്യമാവും. എതിർവശത്ത് റോഡരികിലെ വലിയ രണ്ട് ഇലഞ്ഞി മരങ്ങൾക്ക് ചുവട്ടിൽ, പൊളിഞ്ഞുപോയ കടയുടെ തറ പ്രയോജനപ്പെടുത്തിയാണ് ഇലഞ്ഞിത്തറ വർത്തമാനങ്ങൾക്ക് തുടക്കം കുറിക്കുന്നത്. കൂട്ടായ ചർച്ചകൾക്കും സാംസ്കാരിക പ്രവർത്തനങ്ങൾക്കും ഇവിടം വേദിയാവും. ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് ലഭ്യമാക്കിയ ഓഡിയോ - വിഷ്വൽ ഉപകരണങ്ങളുടെ ഉത്ഘാടനവും ഇതോടൊപ്പം നടക്കും.
ലാപ് ടോപ്, പൊജക്ടർ, മൈക്ക് സെറ്റ്, സ്പീക്കറുകൾ, ടെലിവിഷൻ എല്ലാം ഉൾപ്പെടുന്നതാണ് ഓഡിയോ - വിഷ്വൽ സംവിധാനം. ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് മറിയാമ്മ ഫെർണാണ്ടസ് സമ്മേളനം ഉത്ഘാടനം ചെയ്യും. വഴിയോര വായനശാലയുടെ ഉത്ഘാടനം ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ് ബാബു കെ ജോർജ് നിർവ്വഹിക്കും.
ഓഡിയോ - വിഷ്വൽ ഉപകരണങ്ങളുടെ ഉത്ഘാടനം ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അഡ്വ. അക്ഷയ് ഹരി നിർവ്വഹിക്കും.
ഇലഞ്ഞിത്തറ വർത്തമാനങ്ങൾക്ക് മീനച്ചിൽ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ് ഡോ. സിന്ധുമോൾ ജേക്കബ് തുടക്കം കുറിക്കും. 1976 ലെ ലൈബ്രറി അംഗങ്ങളെ വയോജന ദിനത്തിൻ്റെ ഭാഗമായി ആദരിക്കും. ലൈബ്രറി പ്രസിഡൻ്റ് സുകുമാരൻ എ.കെ അദ്ധ്യക്ഷത വഹിക്കും.
ഫാ. തോമസ് ഓലിയ്ക്കൽ പുത്തൻപുര, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ മിനിമോൾ ബിജു, പി.ജി. ജനാർദ്ദനൻ, അംഗൻവാടി വർക്കർ മിനിമോൾ ഒ.സി., എബി ഇമ്മാനുവൽ, പ്രസന്നകുമാർ എം.ആർ. എന്നിവർ പ്രസംഗിക്കും. അനുരാജ് കെ.എം., മനു കെ.എസ്., രതീഷ് ഇ. ആർ., ഷൈനി ബേബി, ജിബിൻ കല്ലാച്ചേരിൽ, മനു കര്യാപുരയിടം, അപ്പച്ചൻ വാളിപ്ലാക്കൽ, മനീഷ പ്രമോദ്, എമൽ വയലിൽ, എബിൻ വാതല്ലൂർ എന്നിവർ നേതൃത്വം നൽകും.






0 Comments