ഷിജി സുനിലിന് ''വിദ്യാര്‍പ്പണ'' പുരസ്‌കാരം
കഴിഞ്ഞ കാല്‍ നൂറ്റാണ്ട് കാലമായി വിദ്യാഭ്യാസരംഗത്തിന് നല്‍കിയ നിസ്തുല സേവനത്തിന് സിബിഎസ്ഇ സഹോദയ, ബെസ്റ്റ് ടീച്ചര്‍ അവാര്‍ഡ് നല്‍കി ആദരിച്ച ഷിജി സുനിലിന് വിദ്യാര്‍പ്പണ പുരസ്‌കാരം.
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ കോട്ടയം ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ പിന്നോക്ക വിഭാഗങ്ങള്‍ക്ക് പ്രാഥമിക വിദ്യാഭ്യാസത്തിനുവേണ്ടി വിദ്യാലയങ്ങള്‍ സ്ഥാപിക്കുകയും വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുകയും ചെയ്ത സ്വാതന്ത്ര്യ സമര സേനാനി കൊണ്ടുപ്പറമ്പില്‍ അയ്യപ്പന്‍ ആശാന്റെ സ്മരണയ്ക്ക് വേണ്ടി ഏര്‍പ്പെടുത്തിയതാണ് വിദ്യാര്‍പ്പണ പുരസ്‌കാരം.
പഠനത്തില്‍ വിവിധ കാരണങ്ങളാല്‍ പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് പ്രത്യേക പരിഗണന നല്‍കിയുള്ള സവിശേഷമായ വിദ്യാഭ്യാസ പദ്ധതി ആവിഷ്‌കരിച്ച് നടപ്പാക്കി വിജയിപ്പിച്ചതിനാണ് ഷിജി സുനിലിന് സിബിഎസ്ഇ ബെസ്റ്റ് ടീച്ചര്‍ അവാര്‍ഡ് ലഭിച്ചത്. കളമശ്ശേരി നജത്ത് പബ്ലിക് സ്‌കൂള്‍ കേന്ദ്രമാക്കി കാല്‍ നൂറ്റാണ്ടായി ഷിജി സുനില്‍ നേതൃത്വം നല്‍കുന്ന സ്‌പെഷ്യല്‍ സ്റ്റുഡന്‍സ് കോച്ചിംഗാണ് ശ്രദ്ധേയമായത്.
കിഴപറയാര്‍ കിഴക്കേടത്ത് ബിജു -ദീപാ ദമ്പതികളുടെ ഭവനാങ്കണത്തില്‍ ചേര്‍ന്ന സമ്മേളനത്തില്‍ കെ.എ. ഗോപിനാഥ് അദ്ധ്യക്ഷത വഹിച്ചു.
കൊണ്ടൂപ്പറമ്പില്‍ കുടുംബസംഗമത്തോടനുബന്ധിച്ച് ചേര്‍ന്ന യോഗം അഡ്വ. എസ് ജയസൂര്യന്‍ ഭദ്രദീപം തെളിയിച്ചു കൊണ്ട് ഉദ്ഘാടനം ചെയ്തു. റിട്ട. എച്ച് എം മാലതിഭായി ശശിധരന്‍ നായര്‍, ഷിജി സുനിലിനെ പൊന്നാട അണിയിച്ച് പുരസ്‌ക്കാരം നല്‍കി ആദരിച്ചു.
ഷിജി സുനില്‍ തന്റെ അധ്യാപന പരിചയവും രീതികളും വിശദീകരിച്ച് കൊണ്ട് സംസാരിച്ചു. കെ.കെ. മോഹന്‍ദാസ്, പ്രസാദ് കൊണ്ടുപറമ്പില്‍, സിമി രാജേഷ്, കെ.എന്‍ ചന്ദ്രപ്രകാശ് എന്നിവര്‍ ആശംസകളര്‍പ്പിച്ചു. കെ.എന്‍. ശശിധരന്‍ നായര്‍ സ്വാഗതവും ഗീത ചന്ദ്രപ്രകാശ് നന്ദിയും പറഞ്ഞു.
.jpeg)






0 Comments