തിടനാട് സ്കൂളിൽ 43 ലക്ഷം രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു


തിടനാട് സ്കൂളിൽ 43 ലക്ഷം രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു

      ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി 43 ലക്ഷം രൂപ അനുവദിച്ച് ആരംഭിക്കുന്ന പ്രവർത്തനങ്ങളുടെ നിർമ്മാണ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ. ഷോൺ ജോർജ് നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സ്കറിയ ജോസഫ് അധ്യക്ഷത വഹിച്ച യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജോസഫ് ജോർജ്,

 ഗ്രാമപഞ്ചായത്ത് മെമ്പർ സന്ധ്യ ശിവകുമാർ, പിടിഎ പ്രസിഡന്റ് ജയ്സൺ ജോർജ്, പ്രിൻസിപ്പൽ ശാലിനി റാണി VG, ഹെഡ്മിസ്ട്രസ് ജിജിമോൾ ടി ജോൺ, എന്നിവർ സന്നിഹിതരായിരുന്നു 20 ലക്ഷം രൂപയുടെ ഓപ്പൺ ഓഡിറ്റോറിയോ പ്ലേ ഏരിയയും, എൽപി സ്കൂൾ നവീകരണത്തിന് 13 ലക്ഷം രൂപയും, ഹയർസെക്കൻഡറി സ്കൂളിൽ നിലവിലുള്ള വൈദ്യുത സംവിധാനങ്ങളുടെ നവീകരണത്തിനും സ്കൂൾ മെയിന്റനൻസിനു ആയിട്ടാണ് തുക അനുവദിച്ചിട്ടുള്ളതെന്നും അഡ്വ. ഷോൺ ജോർജ് പറഞ്ഞു.











"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments