വനിതകൾക്ക് താമസ സൗകര്യമായി- "വനിതാ മിത്ര " ഹോസ്റ്റൽ തുറന്നു....80 പേർക്ക് താമസ സൗകര്യം ലഭ്യമാകും.

വനിതകൾക്ക് താമസ സൗകര്യമായി- "വനിതാ മിത്ര " ഹോസ്റ്റൽ തുറന്നു....80 പേർക്ക് താമസ സൗകര്യം ലഭ്യമാകും.

കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ പാലാ കിഴതടിയൂരിൽ ആരംഭിച്ച വനിതാ മിത്ര ഹോസ്റ്റൽ തുറന്നു.

  മീനച്ചിൽ താലൂക്ക് മേഖലയിൽ ജോലി ചെയ്യുന്ന വനിതകൾക്കും വിദ്യാർത്ഥിനികൾക്കും,

 സുരക്ഷിതവും ചെലവ് കുറഞ്ഞതുമായ മികച്ച താമസസൗകര്യമാണ് ലഭ്യമാവുക. 

പാലാ നഗരസഭയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ് വനിതാ മിത്ര കേന്ദ്രം 40 ലക്ഷം രൂപയോളം ചെലവിട്ട് ആദ്യഘട്ട പ്രവർത്തനം പൂർത്തീകരിച്ചിട്ടുള്ളത്.   ജോസ് കെ മാണി എം.പി വനിതാ മിത്രാ കേന്ദ്രം ഉദ്ഘാടനം ചെയ്തു. വനിതാ വികസന കോർപ്പറേഷൻ ചെയർപേഴ്സൺ മുൻ എം.എൽ.എ റോസക്കുട്ടി ടീച്ചർ അധ്യക്ഷത വഹിച്ചു. 

ചടങ്ങിൽ നഗരസഭാ ചെയർപേഴ്സൺ തോമസ് പീറ്റർ മുഖ്യപ്രഭാഷണം നടത്തി., മാനേജിംഗ് ഡയറക്ടർ വി.സി.ബിന്ദു , ഡയറക്ടർ  പെണ്ണ മ്മ ജോസഫ്,  നഗരസഭ വൈസ് ചെയർപേഴ്സൺ  ബിജി ജോ ജോ ,ഷാജു തുരുത്തൻ, ബൈജു കൊല്ലം പറമ്പിൽ, ആൻ്റോ പിഞ്ഞാറേക്കര , ,എം.ആർ.രംഗൻ,.വിവിധ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സന്മാർ, മുൻ ചെയര്മാന്മാർ,കൗൺസിലർമാർ ,വിവിധ സംഘടനാ നേതാക്കൾ എന്നിവരും പങ്കെടുത്തു.







"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments