ഫാ. ഡോ. സ്റ്റീഫൻ ഫെർണാണ്ടസ് ബോംബെ അതിരൂപതയുടെ സഹായമെത്രാൻ

ബോംബെ അതിരൂപതയുടെ സഹായ മെത്രാനായി ഫാ. ഡോ. സ്റ്റീഫൻ ഫെർണാണ്ടസിനെ നിയമിച്ച് ലെയോ പാപ്പ. 64 വയസ്സുള്ള ഫാ. സ്റ്റീഫൻ ഫെർണാണ്ടസ് നിലവിൽ ഇന്ത്യയിലേക്കും നേപ്പാളിലേക്കുമുള്ള അപ്പസ്തോലിക് ന്യൂൺഷ്യോയുടെ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചു വരികയായിരിന്നു. 1961 സെപ്റ്റംബർ 20 ന് ജനിച്ച ഫാ. ഫെർണാണ്ടസ് ദാദറിലെ ഔവർ ലേഡി ഓഫ് സാൽവേഷൻ ഹൈസ്കൂളിലും ബോംബെയിലെ മതുങ്കയിലുള്ള ഡോൺ ബോസ്കോ ഹൈസ്കൂളിലും പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി.


1990 മാർച്ച് 31 ന് ബോംബെ അതിരൂപതയ്ക്കായി വൈദികനായി അഭിഷിക്തനായി. 2000 ൽ റോമിലെ അക്കാദമിയ അൽഫോൻസിയാനയിൽ നിന്ന് മോറൽ തിയോളജിയിൽ ഡോക്ടറേറ്റ് നേടി. വൈദിക സമിതിയുടെ സെക്രട്ടറിയായും (1991–1994, 2004–2007) അതിരൂപത പാസ്റ്ററൽ കൗൺസിൽ അംഗമായും (1992–1994) സേവനം ചെയ്തു.


2000 മുതൽ 2018 വരെ മുംബൈ അതിരൂപത സെമിനാരിയായ സെന്റ് പയസ് എക്സ് കോളേജിൽ എത്തിക്സ് ആൻഡ് മോറൽ തിയോളജി, ചർച്ച് ഡോക്യുമെന്റ്സ്, തുടങ്ങീ മേഖലകളിൽ പ്രൊഫസറായിരുന്നു അദ്ദേഹം. ലത്തീന്‍ മെത്രാന്‍ സമിതിയുടെ കീഴിലുള്ള കമ്മീഷൻ ഫോർ ഡോക്ട്രിൻ ആൻഡ് തിയോളജിയുടെ എക്സിക്യൂട്ടീവ് സെക്രട്ടറിയായും (2010–2018) അദ്ദേഹം സേവനമനുഷ്ഠിച്ചു. 2018 സെപ്റ്റംബർ മുതൽ ഫാ. ഫെർണാണ്ടസ് ന്യൂഡൽഹിയിലെ അപ്പസ്തോലിക് കാര്യാലയത്തില്‍ സേവനമനുഷ്ഠിച്ചുവരികയാണ്.







"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments