ആരോഗ്യ സംരക്ഷണത്തിന് ഫിറ്റ്നസ് സെന്ററുകളുടെ പ്രാധാന്യം കൂടി വരുന്നു ജോസ് കെ മാണി എംപി
ഇടമറുക് പ്രോഗ്രസീവ് ലൈബ്രറിയിൽ ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ബ്ലോക്കിന് കീഴിൽ നിർമ്മിച്ച ആദ്യ വനിതാ ഫിറ്റ്നസ് സെന്ററിന്റെ ഉദ്ഘാടനം ജോസ് കെ മാണി എംപി നിർവഹിച്ചു.
വർദ്ധിച്ചുവരുന്ന ജീവിതശൈലി രോഗങ്ങളെ അകറ്റി നിർത്തുവാൻ വ്യായാമം അനിവാര്യമാണെന്നും സ്ത്രീകളുടെ ആരോഗ്യ സംരക്ഷണത്തിന് അവർക്ക് വേണ്ടിയുള്ള ഇത്തരം ഫിറ്റ്നസ് സെന്ററുകൾ ആവശ്യമാണെന്നും ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.
യോഗത്തിന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ഫെർണാണ്ടസ് അധ്യക്ഷത വഹിക്കുകയും മേലുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസുകുട്ടി ജോസഫ് മുഖ്യപ്രഭാഷണം നടത്തുകയും ഡിവിഷൻ മെമ്പർ ജെറ്റോ ജോസ് സ്വാഗതം നടത്തുകയും ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ മിനി സാവിയോ,ഓമന ഗോപാലൻ,ബിന്ദു സെബാസ്റ്റ്യൻ മേലാകാവ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷൈനി ജോസ് മെമ്പർമാരായ റ്റി ജെ ബെഞ്ചമിൻ,അനുരാഗ് കെ ആർ,ഷീബാ മോൾ ജോസഫ്, അഖിലാ മോഹൻ, ഡെൻസി ബിജു,അലക്‌സ് റ്റി ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു





0 Comments