വയലാര്‍ അനുസ്മരണവും ഗാന സന്ധ്യയും ഇന്ന്

 


തൊടുപുഴ കരിമണ്ണൂര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന പാരിജാതം മ്യൂസിക് ട്രൂപ്പിന്റെ ആഭിമുഖ്യത്തില്‍വയലാര്‍ രാമവര്‍മ്മയുടെ അന്‍പതാം ചരമ വാര്‍ഷികത്തോടനുബന്ധിച്ച് വയലാര്‍ അനുസ്മരണവും ഗാന സന്ധ്യയും ഇന്ന് നടക്കും. ഇന്ന് വൈകുന്നേരം 3ന് കരിമണ്ണൂര്‍ കുന്നപ്പള്ളിയില്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന വയലാര്‍ അനുസ്മരണം സിനിമാതാരം ജാഫര്‍ ഇടുക്കി ഉദ്ഘാടനം ചെയ്യും. 

പഞ്ചായത്ത് പ്രസിഡന്റ് നിസാമോള്‍ ഷാജി മുഖ്യാതിഥിയായി പങ്കെടുക്കും. റിട്ട. ഹെഡ്മാസ്റ്റര്‍ സി. സി. രാജന്‍ വയലാ ര്‍ അനുസ്മരണ പ്രഭാഷണം നടത്തും. പാരിജാതം മ്യൂസിക്കല്‍ ട്രൂപ്പ് കണ്‍വീനര്‍ പി. കെ. ശ്രീകുമാര്‍ അധ്യക്ഷത വഹിക്കും. ദേശീയ സീനിയര്‍ നീന്തല്‍ ചാമ്പ്യന്‍ഷിപ്പില്‍ നാല് സ്വര്‍ണ്ണമെഡല്‍ നേടിയ ബേബി വര്‍ഗീസിനെ ചടങ്ങില്‍ ആദരിക്കും.

 തുടര്‍ന്ന് മുപ്പത് ഗായകര്‍ ചേര്‍ന്ന് വയലാറിന്റെ സിനിമ, നാടകഗാനങ്ങള്‍ ആലപിക്കും. പത്രസമ്മേളനത്തില്‍ പാരിജാതം മ്യൂസിക്കല്‍ ട്രൂപ്പ് കണ്‍വീനര്‍ പി. കെ. ശ്രീകുമാര്‍ , പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ജോര്‍ജ്കുട്ടി സെബാസ്റ്റ്യന്‍, കമ്മറ്റി അംഗങ്ങളായ ഷീല തോമസ് , അജിമോന്‍ എം. ഡി എന്നിവര്‍ പരിപാടികള്‍ വിശദീകരിച്ചു. 






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments