ഇലക്ട്രിക് പോസ്റ്റ് ഇടിച്ചു തെറുപ്പിച്ച് വാഹനാപകടം..
കുരുവിക്കൂടിന് സമീപമാണ് ഇന്നലെ പുലർച്ചെയോടെ വാഹനാപകടം ഉണ്ടായത്. കൊല്ലത്തു നിന്ന് മൂവാറ്റുപുഴയ്ക്ക് പോവുകയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്.
കൊല്ലത്ത് വാഹനത്തിൽ സൗണ്ട് സിസ്റ്റം പിടിപ്പിക്കുന്ന സംഘത്തിൽ മൂന്നുപേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. വാഹനമോടിച്ചയാൾ ഉറങ്ങിപ്പോയതാണ് അപകടകാരണം.
പൊൻകുന്നം ഭാഗത്തു നിന്നു വന്ന എതിർ ദിശയിലുള്ള പോസ്റ്റിടിച്ച് മറിച്ച ശേഷം ഓടയിലേക്ക് മറിയുകയായിരുന്നു.വൈദ്യുതി ബന്ധം ഇല്ലാതായതോടെയാണ് ആളുകൾ വിവരമറിഞ്ഞത്.പഞ്ചായത്തംഗം മാത്യൂസ് പെരുമനങ്ങാടന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി. കെ.എസ്.ഇ.ബി.അധികാരികളുമായി ബന്ധപ്പെട്ട് ഉച്ചയോടു കൂടിവൈദ്യുതി ബന്ധം പുനസ്ഥാപിച്ചു അപകടത്തിൽപ്പെട്ട ആർക്കും പരുക്കില്ല.






0 Comments