സ്‌നേഹദീപം സമൂഹമാകെ ആദരിക്കേണ്ട പദ്ധതി: സന്തോഷ് ജോര്‍ജ് കുളങ്ങര
ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ നേതൃത്വം നല്കുന്ന സ്‌നേഹദീപം പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ സമൂഹമാകെ ആദരിക്കേണ്ടതും അനുകരണീയവുമായ പദ്ധതിയാണെന്ന് ലോകസഞ്ചാരിയും പ്ലാനിംഗ് ബോര്‍ഡ് അംഗവുമായ സന്തോഷ് ജോര്‍ജ് അഭിപ്രായപ്പെട്ടു. മലയാളികളില്‍ മഹാഭൂരിപക്ഷവും പാവപ്പെട്ടവരെ സഹായിക്കുവാന്‍ മനസ്സുള്ളവരാണ് എന്നാല്‍ ഇപ്രകാരം സാധുകള്‍ക്കായി ഏറ്റെടുക്കുന്ന പല പദ്ധതികളും ഫലപ്രാപ്തിയില്‍ എത്താറില്ല. സ്‌നേഹദീപം പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായി ഏറ്റവും സുതാര്യമായി നടത്തപ്പെടുന്നുവെന്നുള്ളത് സ്‌നേഹദീപത്തെ മറ്റു പല പദ്ധതികളില്‍നിന്നും വ്യത്യസ്തമാക്കുന്നു.
ഭവനരഹിതരായ ഒരു കുടുംബത്തിലെ വാസയോഗ്യമായ വീട് ലഭിക്കുകയെന്നത് അവരുടെ ഏറ്റവും വലിയ സ്വപ്നമാണ്. ചുരുങ്ങിയ സമയം കൊണ്ട് 62 വീടുകളുടെ നിര്‍മ്മാണം ഏറ്റെടുക്കുവാന്‍ സ്‌നേഹദീപത്തിന് സാധിച്ചുവെന്നുള്ളത് വളരെ പ്രധാനപ്പെട്ട വസ്തുതയാണ്. സ്‌നേഹദീപം പദ്ധതിപ്രകാരമുള്ള 52-ാം സ്‌നേഹഭവനത്തിന്റെ താക്കോല്‍ സമര്‍പ്പണം മുത്തോലിയില്‍ നിര്‍വ്വഹിക്കുകയായിരുന്നു സന്തോഷ് ജോര്‍ജ് കുളങ്ങര. സഫാരി ചാനലാണ് 52-ാം വീട് നിര്‍മ്മാണത്തിന് 4 ലക്ഷം രൂപ സ്‌നേഹദീപം മുത്തോലിക്ക് നല്കിയത്. സ്‌നേഹദീപത്തിലെ 38-ാമത്തെതും 49-ാമത്തേതും വീടുകള്‍ നിര്‍മ്മിക്കുന്നതിനായി രണ്ടുവീടുകള്‍ക്കുമായി 8 ലക്ഷം രൂപ നല്കിയതും സഫാരി ചാനലാണ്.
യോഗത്തില്‍ മുത്തോലി സെന്റ് ജോണ്‍സ് ആശ്രമം പ്രയോര്‍ റവ.ഡോ. മാത്യു ആനത്താലയ്ക്കല്‍ അദ്ധ്യക്ഷത വഹിച്ചു. മുത്തോലി സെന്റ് ജോര്‍ജ് പള്ളി വികാരി ഫാ. കുര്യന്‍ വരിക്കമാക്കല്‍ വീടിന്റെ വെഞ്ചിരിപ്പുകര്‍മ്മം നിര്‍വ്വഹിച്ചു. യോഗത്തില്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍, ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഫിലോമിന ഫിലിപ്പ് സ്‌നേഹദീപം മുത്തോലി പ്രസിഡന്റ് സന്തോഷ് കാവുകാട്ട്,
മുന്‍ ബ്ലോക് പഞ്ചായത്ത് മെമ്പര്‍ ഹരിദാസ് അടമത്തറ, മുന്‍ പഞ്ചായത്ത് മെമ്പര്‍മാരായ റെജി തലക്കുളം, ജോയി കുന്നപ്പള്ളി, മുത്തോലി സെന്റ് വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റി പ്രസിഡന്റ് തോമസ് മണ്ണൂര്‍, സ്‌നേഹദീപം സൊസൈറ്റി ഭാരവാഹികളായ കെ.സി. മാത്യു കേളപ്പനാല്‍, സോജന്‍ വാരപ്പറമ്പില്‍, ജേക്കബ് മഠത്തില്‍, അവിനാഷ് വലിയമംഗലം, സണ്ണി കോയിപ്പുറം, കെ.എം. ജോര്‍ജ് കോയിപ്പുറം, ജോര്‍ജ് ആന്റണി കാനാട്ട്, മാത്തുകുട്ടി ഫിലിപ്പ് നരിക്കാട്ട്, റോമി ഞാറ്റുകാലകുന്നേല്‍, ബെന്നി കോട്ടേപ്പള്ളി, ബേബി ചിറവയലില്‍, സുനില്‍ മറ്റത്തില്‍, ജിനു പുതിയാത്ത് എന്നിവര്‍ പ്രസംഗിച്ചു.





0 Comments