കോട്ടയം ജില്ലാ കോണ്‍ഗ്രസ് കമ്മറ്റിയുടെ ഉപാദ്ധ്യക്ഷനായിരുന്ന ഏ.കെ ചന്ദ്രമോഹന്‍ (കെ.സി. നായര്‍) അനുസ്മരണ യോഗം നാളെ (30.10.2025, വ്യാഴാഴ്ച) ഉച്ചകഴിഞ്ഞ് 3 ന് കിഴതടിയൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ പാലാ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തില്‍ നടക്കും.
അനുസ്മരണ യോഗം മുന്‍ ആഭ്യന്തര വകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പ്രസിഡന്റ് എന്‍.സുരേഷ് അദ്ധ്യക്ഷത വഹിക്കും.
യോഗത്തില്‍ ആന്റോ ആന്റണി എം.പി, ഫ്രാന്‍സിസ് ജോര്‍ജ് എം.പി, ജോസ് കെ മാണി എം.പി, മാണി സി കാപ്പന്‍ എം.എല്‍.എ, മുന്‍ മന്ത്രി കെ.സി ജോസഫ്, ജോസഫ് വാഴയ്ക്കന്‍, നാട്ടകം സുരേഷ്, കുര്യന്‍ ജോയി, അഡ്വ.ടോമി കല്ലാനി, അഡ്വ. പി.എ സലിം, അഡ്വ. ഫില്‍സണ്‍ മാത്യൂസ്, ഫിലിപ്പ് ജോസഫ്, ജോഷി ഫിലിപ്പ്, അഡ്വ. ജോസി സെബാസ്റ്റ്യന്‍, ലാലിച്ചന്‍ ജോര്‍ജ്, പാലാ മുനിസിപ്പല്‍ ചെയര്‍മാന്‍ തോമസ് പീറ്റര്‍, തോമസ് കല്ലാടന്‍, ജോര്‍ജ് പുളിങ്കാട്, അഡ്വ. തോമസ് വി.ടി, ബെന്നി മൈലാടൂര്‍, അനസ് കണ്ടത്തില്‍, രഞ്ജിത്ത് മീനാഭവന്‍, വിജയകുമാര്‍, ചൈത്രം ശ്രീകുമാര്‍, കെ. ഗോപി, പീറ്റര്‍ പന്തലാനി തുടങ്ങിയ നേതാക്കള്‍ പ്രസംഗിക്കും.
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34





0 Comments