രാമപുരം മാർ ആഗസ്തീനോസ് കോളേജില്‍ ഹയർ സെക്കണ്ടറി വിദ്യാർഥികൾക്കായി കെ.സി ഷണ്മുഖൻ മെമ്മോറിയൽ ക്വിസ് മത്സരം നവംബര്‍ 14ന്

  


രാമപുരം മാർ ആഗസ്തീനോസ് കോളേജ് ഇലക്ട്രോണിക്സ് ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ ഹയർ സെക്കണ്ടറി വിദ്യാർഥികൾക്കായി നടത്തുന്ന 20  ആ മത് കെ.സി ഷണ്മുഖൻ മെമ്മോറിയൽ ജൂനിയർ ക്വിസ് മത്സരം നവംബർ 14 രാവിലെ 10 ന് കോളേജിലെ സെമിനാർ ഹാളിൽ നടക്കും. കോളേജ് മാനേജർ റവ. ഫാ. ബർക്കുമാൻസ്  കുന്നുംപുറം ഉദ്‌ഘാടനം നിർവഹിച്ച് വിജയികൾക്ക് കെ.സി ഷണ്മുഖൻ മെമ്മോറിയൽ എവർ റോളിങ്ങ് ട്രോഫിയും ക്യാഷ് അവാർഡും നൽകും.  പ്രിൻസിപ്പാൾ ഡോ. റെജി വർഗീസ് മേക്കാടൻ അദ്ധ്യക്ഷത വഹിക്കും. പങ്കെടുക്കുവാൻ താൽപ്പര്യമുള്ളവർ 9526693639, 9447800717 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക. 












"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments