ആർപ്പുക്കര പഞ്ചായത്തിൽ17 -സീറ്റുകളിൽ മത്സരിക്കുമെന്ന്
20-ട്വിൻറ്റി
ഏറ്റുമാനൂർ നിയോജക മണ്ഡലത്തിലെ ആർപ്പുക്കര പഞ്ചായത്തിൽ
17 -സീറ്റുകളിൽ മത്സരിക്കുമെന്ന്
20-ട്വിൻറ്റി ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
കിഴക്കമ്പലം പഞ്ചായത്ത് മോഡലിൽ ആർപ്പുക്കരയെ വികസിപ്പിക്കുകയാണ് ലക്ഷ്യം.
ആർപ്പുക്കരയിലെ നാട്ടുകാർ 20-ട്വിൻറ്റി ഭരിക്കുന്ന പഞ്ചായത്തുകളിൽ സന്ദർശനം നടത്തിയ ശേഷം ആർപ്പുക്കരയിലെ ജനങ്ങൾക്കും സേവനം ആവശ്യമാണെന്ന് അറിയിച്ചതിനെ തുടർന്നാണ് മത്സരിക്കാൻ തീരുമാനിച്ചതെന്ന് ഭാരവാഹികൾ പറഞ്ഞു.
സ്ഥാനാർത്ഥിയാകാൻ നാട്ടുകാർ ആവേശത്തോടുകൂടി കടന്നു വരികയായിരുന്നു.
ആർപ്പുക്കരയിൽ വികസനം വഴിമുട്ടിനിൽക്കുകയാണ്.കടക്കണിയിലാണ് പഞ്ചായത്ത്. വഴി സൗകര്യം പരിമിതമാണ്.
20-ട്വിൻറ്റി ഭരിക്കുന്ന പഞ്ചായത്തുകളിൽ ഒരു കുടുംബത്തിന് പ്രതിമാസം 2000 -രൂപ ചിലവിൽ കഴിയാനാവും.
ആർപ്പുക്കര പഞ്ചായത്ത് പിടിച്ചെടുക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും ഭാരവാഹികൾ പറഞ്ഞു.
ഏറ്റുമാനൂർ നിയോജകമണ്ഡലം പ്രസിഡൻറ് ബോബൻ ജോർജ്,വൈസ് പ്രസിഡൻ്റും മുൻ ജില്ലാ പഞ്ചായത്ത് അധ്യക്ഷയുമായിരുന്ന അജിത സാബു,സെക്രട്ടറിബെന്നിച്ചൻ മഞ്ചാടിക്കരി,പഞ്ചായത്ത് കോ ഓർഡിനേറ്റർ തോമസ് രാജൻ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.




0 Comments