ജില്ലാ പഞ്ചായത്ത് ഭരണങ്ങാനം ഡിവിഷനിൽ 22 മിനി മാസ്റ്റ് ലൈറ്റുകൾ കൂടി ഇന്നും നാളെയുമായി മിഴി തുറക്കും.
ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലാ പഞ്ചായത്ത് അംഗം രാജേഷ് വാളിപ്ലാക്കൽ അനുവദിച്ച ഫണ്ട് ഉപയോഗിച്ച്ഭരണങ്ങാനം ഡിവിഷനിൽ ഇന്നും നാളെയുമായി 22 മിനി മാസ്റ്റ് ലൈറ്റുകൾ കൂടി മിഴി തുറക്കും.
ഭരണങ്ങാനം പഞ്ചായത്തിൽ പ്രവിത്താനം പള്ളിക്ക് സമീപം, ചൂണ്ടച്ചേരി കുളം ജംഗ്ഷൻ, കയ്യൂർ അരങ്ങാപ്പാറ ജംഗ്ഷൻ, അളനാട് ഹെൽത്ത് സെൻറർ ജംഗ്ഷൻ, ഉള്ളനാട് തിരുനക്കര ജംഗ്ഷൻ, ഭരണങ്ങാനം പള്ളിക്ക് മുൻവശം,ഉള്ളനാട് പി. എച്ച്. സി ജംഗ്ഷൻ എന്നിവിടങ്ങളിലും കടനാട് പഞ്ചായത്തിൽ നടുവിലേക്കൂറ്റ് പാലം ജംഗ്ഷൻ, പിഴക് ജംഗ്ഷൻ, മേരിലാൻഡ് സ്കൂൾ ജംഗ്ഷൻ, കടനാട് എൽ.പി സ്കൂൾ ജംഗ്ഷൻവാളികുളം, കടനാട് കാവും കണ്ടം ജംഗ്ഷൻ എന്നിവിടങ്ങളിലും കരൂർ പഞ്ചായത്തിൽ ഇടനാട് ജംഗ്ഷൻ,
വള്ളിച്ചിറ ചെറുകര ജംഗ്ഷൻ, പുത്തൻവീട് ചിറ്റാർ ജംഗ്ഷൻ, പയപ്പാർ ആർ.പി.എസ് ജംഗ്ഷൻ, കാവുംകുഴി പാലം ജംഗ്ഷൻ, പയപ്പാർ ടേക്ക് എ ബ്രേക്ക് ജംഗ്ഷൻഎന്നിവിടങ്ങളിലുംമീനച്ചിൽ പഞ്ചായത്തിൽ ഓശാന മൗണ്ട് ഇടമറ്റം, പൈക ഇലക്ട്രിസിറ്റി ഓഫീസിന് മുൻവശം, എൽ.ഐ.സി ജംഗ്ഷൻ വിളക്കുമാടം, പൈക നടുത്തൊട്ടിയിൽ ബിൽഡിങ്ങിന് സമീപവും ആണ് പുതിയ ലൈറ്റുകൾ മിഴി തുറക്കുന്നത്.
22 ലൈറ്റുകൾ കൂടി യാകുമ്പോൾ ഭരണങ്ങാനം ഡിവിഷനിൽ കഴിഞ്ഞ അഞ്ചുവർഷംകൊണ്ട് 122 മിനി മാസ്റ്റ് ലൈറ്റുകൾ ആകും. സംസ്ഥാന ഗവൺമെൻറ് അംഗീകൃത ഏജൻസിയായ കേരള ഇലക്ട്രിക്കൽ ലിമിറ്റഡ് ആണ് മൂന്ന് വർഷ ഗ്യാരണ്ടിയോടു കൂടി ലൈറ്റുകൾ സ്ഥാപിച്ചിരിക്കുന്നത്.
പഞ്ചായത്താണ് വൈദ്യുതി ചാർജ് അടയ്ക്കുന്നത്. ഇരുപത്തിരണ്ട് മിനി മാസ്റ്റ് ലൈറ്റുകളുടെ ഉദ്ഘാടനം പ്രവിത്താനം പള്ളി ജംഗ്ഷനിൽ ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ നിർവഹിച്ചു.




0 Comments