സ്‌നേഹദീപം മനുഷ്യസ്‌നേഹത്തിന്റെ യഥാര്‍ത്ഥ പ്രതീകം: അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ.
ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ നേതൃത്വം നല്‍കുന്ന സ്‌നേഹദീപം പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ മനുഷ്യസ്‌നേഹത്തിന്റെ യഥാര്‍ത്ഥ മുഖമാണ് തെളിയുന്നതെന്ന് അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ അഭിപ്രായപ്പെട്ടു. ഭവനരഹിതരെ കണ്ടെത്തി അവര്‍ക്ക് ഏറ്റവും മനോഹരമായ വീടുകള്‍ നിര്‍മ്മിച്ചു നല്‍കുന്ന പദ്ധതി ഏവര്‍ക്കും മാതൃകയാണ് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സ്‌നേഹദീപം - ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ നേതൃത്വം നല്‍കുന്ന സ്‌നേഹദീപം ഭവന പദ്ധതി പ്രകാരമുള്ള 53-ഉം 54-ഉം വീടുകളുടെ താക്കോല്‍ സമര്‍പ്പണം കിടങ്ങൂരില്‍ നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. 53-ാം സ്‌നേഹവീടിന്റെ നിര്‍മ്മാണത്തിന് ആവശ്യമായ തുക സ്‌നേഹദീപം കിടങ്ങൂരിന് നല്‍കിയത് അമേരിക്കന്‍ മലയാളിയായ സൈമണ്‍ കോട്ടൂരാണ്. 54-ാം സ്‌നേഹവീടിന്റെ നിര്‍മ്മാണത്തിന് ആവശ്യമായ തുക സ്‌നേഹദീപം കിടങ്ങൂരിന് നല്‍കിയത് ജോയി & ജെസ്സി തയ്യില്‍, കൂടല്ലൂരാണ്.
യോഗത്തില്‍ സ്‌നേഹദീപം കിടങ്ങൂര്‍ പ്രസിഡന്റ് പ്രൊഫ. ഡോ. മേഴ്‌സി ജോണ്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് തോമസ് മാളിയേക്കല്‍, പഞ്ചായത്ത് മെമ്പര്‍ സിബി സിബി, സ്‌നേഹദീപം സൊസൈറ്റിയുടെ സെക്രട്ടറി ഗിരീഷ് കുമാര്‍ ഇലവുങ്കല്‍, ട്രഷറര്‍ എം. ദിലീപ് കുമാര്‍ തെക്കുംചേരില്‍, മുന്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബോബി തോമസ്, വി.കെ. സുരേന്ദ്രന്‍, ദീപു തേക്കിന്‍കാട്ടില്‍, പി.ടി. ജോസ് പാരിപ്പള്ളില്‍, സാബു ഒഴുങ്ങാലില്‍, ഒ.റ്റി ജോസ് ഒഴുകയില്‍, കുഞ്ഞുമോന്‍ ഒഴുകയില്‍, സാബു കൂവക്കാട്ടില്‍, എന്നിവര്‍ പ്രസംഗിച്ചു.

.jpeg)




0 Comments