മുത്തോലിയില്‍ 25 സ്ഥലങ്ങളില്‍ ഇന്ന് മിനിമാസ്റ്റ് ലൈറ്റുകള്‍തെളിയും

മുത്തോലിയില്‍ 25 സ്ഥലങ്ങളില്‍ ഇന്ന് മിനിമാസ്റ്റ് ലൈറ്റുകള്‍തെളിയും 

 ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ അനുവദിച്ച ഫണ്ട് ഉപയോഗിച്ച് മുത്തോലി പഞ്ചായത്തിലെ 25 ജംഗ്ഷനുകളില്‍ സ്ഥാപിച്ചിരിക്കുന്ന മിനിമാസ്റ്റ് ലൈറ്റുകള്‍ ഇന്ന് മുതല്‍ പ്രകാശിതമാകും. കടപ്പാട്ടൂര്‍ ക്ഷേത്രം ജംഗ്ഷന്‍, ഇടത്തേട്ട്കാവ് ജംഗ്ഷന്‍, തെക്കുംമുറി പൂവത്തിനാടി പാലം, മലേക്കാവ് ക്ഷേത്രം ജംഗ്ഷന്‍, ശ്രീകുരുമ്പക്കാവ് ചെമ്പനാനിക്കല്‍ ഭാഗം, കൊമ്പനാല്‍ ജംഗ്ഷന്‍,

 മുത്തോലി പി.എച്ച്.സി. ജംഗ്ഷന്‍, പന്തത്തല റേഷന്‍കട ജംഗ്ഷന്‍, കടപ്പാട്ടൂര്‍ ചിറകാട്ടു കവല, ബ്രില്യന്റ് ജംഗ്ഷന്‍, പുലിയന്നൂര്‍ വില്ലേജ് ഓഫീസ് ജംഗ്ഷന്‍, സെന്റ് ജോസഫ് സ്‌കൂള്‍ ജംഗ്ഷന്‍, കോഴിമലക്കുന്ന്, പാളയം പള്ളി ജംഗ്ഷന്‍, പുലിയന്നൂര്‍ എസ്.എന്‍.ഡി.പി. ജംഗ്ഷന്‍, വെള്ളിയേപ്പള്ളി പന്തലാനി ഭാഗം, മുത്തോലി കടവ്, തെക്കുംമുറി, മുത്തോലി പാലം,  പടിഞ്ഞാറ്റിന്‍കര,

 മുത്തോലിക്കവല, പന്തത്തല, പുളിക്കപ്പാലം, മുത്തോലി ആശ്രമം എന്നീ സ്ഥലങ്ങളിലാണ് 25 മിനിമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിച്ചിട്ടുള്ളത്. രാവിലെ 9 മണി മുതല്‍ പഞ്ചായത്തിന്റെ വിവിധ സ്ഥലങ്ങളില്‍ നടക്കുന്ന യോഗങ്ങളില്‍ വെച്ച് ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ മിനിമാസ്റ്റ് ലൈറ്റുകള്‍ സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വഹിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രഞ്ജിത്ത് ജി മീനാഭവന്‍ അധ്യക്ഷത വഹിക്കും.






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments