അക്രമികളില്‍ നിന്ന് രക്ഷപ്പെടുന്നതിനിടെ പോലീസുകാരന്റെ വീട്ടില്‍ അഭയം തേടാന്‍ ശ്രമിച്ച 25 കാരനെ പോലീസ് ക്വാര്‍ട്ടേഴ്സിനുള്ളില്‍ ഓടിച്ചിട്ട് വെട്ടിക്കൊന്നു.


തിരുച്ചിറപ്പള്ളിയില്‍ അക്രമികളില്‍ നിന്ന് രക്ഷപ്പെടുന്നതിനിടെ പോലീസുകാരന്റെ വീട്ടില്‍ അഭയം തേടാന്‍ ശ്രമിച്ച 25 കാരനെ പോലീസ് ക്വാര്‍ട്ടേഴ്സിനുള്ളില്‍ ഓടിച്ചിട്ട് വെട്ടിക്കൊന്നു. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഭീമ നഗറിലെ താമരൈ സെല്‍വന്‍ എന്നയാളാണ് കൊല്ലപ്പെട്ടത്.


 മാര്‍സിങ്‌പേട്ടിനടുത്ത് വെച്ച് മോട്ടോര്‍ സൈക്കിളില്‍ പോകുമ്പോള്‍ രണ്ട് ബൈക്കുകളിലായി എത്തിയ അഞ്ചംഗ സംഘം അദ്ദേഹത്തെ ഇടിച്ചു വീഴ്ത്തി ക്രൂരമായി ആക്രമിച്ചു. പോലീസ് ക്വാര്‍ട്ടേഴ്സിലെ തുറന്ന ഒരു വീട്ടിലേക്ക് സെല്‍വന്‍ ഓടിക്കയറി ഒളിച്ചിരിക്കാന്‍ ശ്രമിച്ചു. 

എന്നാല്‍, സംഘം അകത്ത് കയറി അയാളെ വെട്ടിക്കൊലപ്പെടുത്തിയെന്ന് പോലീസ് പറഞ്ഞു. തടവുകാര്‍ ബഹളം വെച്ചതോടെ പോലീസ് സ്ഥലത്തെത്തി പ്രതികളില്‍ ഒരാളെ ഉടന്‍ പിടികൂടി. മറ്റ് നാല് പേരെ പിന്നീട് അറസ്റ്റ് ചെയ്തു. 



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments