അരുവിത്തുറ കോളേജിൽ ശാസ്ത്ര വിദ്യാർഥികൾക്കായി കരിയർ ഗൈഡൻസ് സെമിനാർ.
അരുവിത്തുറ സെന്റ് ജോർജ്‌സ് കോളേജ് റിസർച്ച് ആൻഡ് പി.ജി. രസതന്ത്ര വിഭാഗം ശാസ്ത്ര വിദ്യാർഥികൾക്കായി കരിയർ ഗൈഡൻസ് സെമിനാർ സംഘടിപ്പിച്ചു. കേരള പോലീസ് സ്റ്റേറ്റ് ഫോറൻസിക് സയൻസ് ലബോറട്ടറിയിലെ സയന്റിഫിക് ഓഫീസർ ഡോ എൽദോ ഏലിയാസ് മുഖ്യപ്രഭാഷണം
നടത്തി.
ശാസ്ത്ര വിദ്യാഭ്യാസം തൊഴിലവസരങ്ങളുടെ ജാലകം തുറക്കുന്നുണ്ടെന്നും കേന്ദ്ര സംസ്ഥാന സർവ്വീസുകളിൽ ധാരാളം അവസരങ്ങൾ വിദ്യാർത്ഥികളെ കാത്തിരിക്കുന്നുണ്ടെന്നും കൂടുതൽ ശാസ്ത്രജ്ഞരെ സമൂഹത്തിന് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
കോളേജ് പ്രിൻസിപ്പൽ പ്രൊഫ ഡോ സിബി ജോസഫ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. കോളേജ് കെമിസ്ട്രി വിഭാഗം മേധാവി ഡോ ഗ്യാബിൾ ജോർജ് , രസതന്ത്ര വിഭാഗം അധ്യാപിക ഡോ നിഹിതാ ലിൻസൺ തുടങ്ങിയവർ സംസാരിച്ചു.




0 Comments