ലഹരി വിപത്തിനെതിരെ ആനിമേറ്റേഴ്‌സ് സംഗമം 300 കോണ്‍വെന്റുകളില്‍ നിന്ന് സിസ്റ്റേഴ്‌സ് പങ്കെടുക്കും


ലഹരി വിപത്തിനെതിരെ ആനിമേറ്റേഴ്‌സ് സംഗമം 300 കോണ്‍വെന്റുകളില്‍ നിന്ന് സിസ്റ്റേഴ്‌സ് പങ്കെടുക്കും

ലഹരി വിപത്തിനെതിരെ പാലാ രൂപതയിലെ 300 കോണ്‍വെന്റുകളില്‍ നിന്നുള്ള സിസ്റ്റേഴ്‌സിന്റെ ഏകദിന സംഗമം ശനിയാഴ്ച (15.11.2025) പാലാ അരുണാപുരം അല്‍ഫോന്‍സിയന്‍ പാസ്റ്ററല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടക്കും. 

രാവിലെ 9.30 മുതല്‍ 4 മണി വരെ നടക്കുന്ന സംഗമം പാലാ രൂപതാ മെത്രാന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്യും. രൂപതാ പ്രസിഡന്റും സംസ്ഥാന സെക്രട്ടറിയുമായ പ്രസാദ് കുരുവിള അദ്ധ്യക്ഷത വഹിക്കും. മുനിസിപ്പല്‍ ചെയര്‍മാന്‍ തോമസ് പീറ്റര്‍ ആശംസ അറിയിക്കും.


ഫാ. ജേക്കബ് വെള്ളമരുതുങ്കല്‍, അഡ്വ. ചാര്‍ലി പോള്‍, പ്രസാദ് കുരുവിള എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസുകള്‍ നയിക്കും. 
മദ്യവും മാരക ലഹരി വസ്തുക്കളും പൊതുസമൂഹത്തില്‍ അനിയന്ത്രിതമാംവിധം വ്യാപിക്കുന്നതും തത്ഫലമായി അക്രമണങ്ങളും കൊലപാതകങ്ങളും, അനിഷ്ട സംഭവങ്ങളും വര്‍ദ്ധിച്ചുവരുന്നതിന്റെയും പശ്ചാത്തലത്തില്‍ പ്രാദേശിക ഇടവകാതിര്‍ത്തിക്കുള്ളില്‍ ലഹരിവിരുദ്ധ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കുന്നതിന്റെ ഭാഗമായിട്ടാണ് സിസ്റ്റേഴ്‌സിന്റെ സഹകരണം ഏര്‍പ്പെടുത്തുന്നത്. 


പാലാ രൂപതയുടെ പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി രൂപതയിലെ ജനപ്രതിനിധികള്‍, ഹെഡ്മാസ്റ്റര്‍മാര്‍, പ്രിന്‍സിപ്പല്‍മാര്‍, പി.റ്റി.എ. പ്രസിഡന്റുമാര്‍, ഇടവക പ്രതിനിധികള്‍ എന്നിവരുടെയും വിശേഷാല്‍ സമ്മേളനങ്ങള്‍ സംഘടിപ്പിച്ചതിന് തുടര്‍ച്ചയായിട്ടാണ് രൂപതയിലെ സിസ്റ്റേഴ്‌സിന്റെ സംഗമം സംഘടിപ്പിച്ചിരിക്കുന്നത്. രൂപതാ കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി പരിപാടികള്‍ക്ക് നേതൃത്വം നല്‍കും.
ഉച്ചകഴിഞ്ഞ് 3.30 ന് രൂപതാ വികാരി ജനറാള്‍ ഫാ. സെബാസ്റ്റ്യന്‍ വേത്താനത്ത് സമാപന സന്ദേശം നല്‍കും.
ആന്റണി മാത്യു, സാബു എബ്രാഹം, ജോസ് കവിയില്‍, അലക്‌സ് കെ. എമ്മാനുവേല്‍, ടിന്റു അലക്‌സ് എന്നിവര്‍ പ്രസംഗിക്കും.




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments