4 മിനി മാസ്റ്റ് ലൈറ്റുകളുടെ ഉദ്ഘാടനം നാളെ
ജില്ല പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ളാക്കൽ അനുവദിച്ച ഫണ്ട് ഉപയോഗിച്ച് ഭരണങ്ങാനം പഞ്ചായത്തിൽ സ്ഥാപിച്ച നാല് മിനി മാസ്റ്റ് ലൈറ്റുകളുടെ കൂടി ഉദ്ഘാടനം നാളെ നടക്കും.
രാവിലെ പത്തിന് ഭരണങ്ങാനം പള്ളിക്ക് സമീപം റോസ് ജംഗ്ഷൻ, 11ന് അളനാട് ഹെൽത്ത് സെൻറർ ജംഗ്ഷൻ, 11. 15ന് ചൂണ്ടച്ചേരി കുളം ജംഗ്ഷൻ, വൈകിട്ട് നാലിന് കയ്യൂർ അരങ്ങാപ്പാറ ജംഗ്ഷൻ.ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ളാക്കൽ ഉദ്ഘാടനം നിർവഹിക്കും. പഞ്ചായത്ത് പ്രസിഡൻറ് ബീന ടോമി അധ്യക്ഷതവഹിക്കും.



0 Comments