തിടനാട് കുരിശുങ്കല്‍ ഭാഗത്തെ മലഞ്ചരക്ക് കടയിൽ നിന്ന് ജാതിക്കാ മോഷണം.. പ്രതിയെ എത്തിച്ചു തെളിവെടുപ്പ് നടത്തി..... മോഷണം പോയത് 400 കിലോ ജാതിക്കാ

  

തിടനാട് മലഞ്ചരക്ക് വ്യാപാര സ്ഥാപനത്തിന്റെ ഗോഡൗണില്‍ സൂക്ഷിച്ചിരുന്ന ജാതിക്കാ മോഷ്ടിച്ച പ്രതിയെ പോലീസ് സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി. കുരിശുങ്കല്‍ ഭാഗത്ത് പ്രവര്‍ത്തിക്കുന്ന വ്യാപാര സ്ഥാപനത്തിന്റെ ഗോഡൗണ്‍ കുത്തിത്തുറന്ന് 400 കിലോ ജാതിക്ക മോഷ്ടിച്ച കേസില്‍ പ്രതി ഇടുക്കി ആരക്കുളം കുന്നേല്‍ സുജിത്തിനെയാണ്  സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തിയത്. ഈരാറ്റുപേട്ട തെക്കേക്കര സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ഗോഡൗണിലാണു മോഷണം നടന്നത്. ഏകദേശം 2,80,000 രൂപയുടെ   നഷ്ടമാണ് ഉണ്ടായത്. 50 കിലോ വീതം വരുന്ന 8 ചാക്ക് ജാതിക്ക പരിപ്പാണ് നഷ്ടപ്പെട്ടത്. നവംബര്‍ 10-നാണ്  മോഷണം നടന്നത് . സംഭവത്തില്‍ കട ഉടമയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ തിടനാട് പോലീസ് സബ് ഇന്‍സ്പെക്ടര്‍ എന്‍. ഹരിഹരന്റെ നേതൃത്വത്തില്‍ കേസെടുത്ത് അന്വേഷണം നടത്തിയാണു പ്രതിയെ പിടികൂടിയത്. 











"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments