പോലീസിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിലെ പ്രതിക്ക് കോടതി രണ്ടുവർഷം കഠിന തടവും 5000/- രൂപ പിഴയും ശിക്ഷ വിധിച്ചു.

പോലീസിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിലെ പ്രതിക്ക് കോടതി രണ്ടുവർഷം കഠിന തടവും 5000/- രൂപ പിഴയും ശിക്ഷ വിധിച്ചു.

 14/04/2015 ന് രാത്രി 11 മണിയോടെ  കോട്ടയം ശീമാട്ടി റൗണ്ട് ഭാഗത്ത് തട്ടുകടയിൽ അക്രമം നടക്കുന്നതായി അറിവ് ലഭിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ നൈറ്റ് പെട്രോളിങ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പോലീസിനെ  പ്രതികൾ വടിയും മറ്റ് ആയുധങ്ങളും ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. 

വടി ഉപയോഗിച്ച് അടിച്ചതിനെ തുടർന്ന് പോലീസിന് കണ്ണിനും തലയുടെ വശങ്ങളിലും പരിക്കേൽക്കുകയും പ്രതി സംഭവസ്ഥലത്തു നിന്നും   ഓടിപ്പോവുകയുമായിരുന്നു ചെയ്തത്. പോലീസ് പ്രതിയെ പിന്നീട് പിടികൂടി കോടതിയിൽ ഹാജരാക്കിയിരുന്നു.

 കേസിലെ പ്രതികളിൽ ഒരാളായ അയ്മനം, മങ്കിയേൽ പടി വീട്ടിൽ സഞ്ജയൻ മകൻ വിനീത് സഞ്ജയൻ (36 വയസ്സ് )

നെയാണ് കോട്ടയം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് -3, ശ്രീ അനന്തകൃഷ്ണൻ.എസ് രണ്ടുവർഷം കഠിനതടവും, 5000/- രൂപ പിഴിയും ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷന് വേണ്ടി ശ്രീ റോബിൻ കെ നീലിയറ ഹാജരായി.






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments