ഗുരുതര ഹൃദ്രോ​ഗം കണ്ടെത്തിയ 82 കാരി സ്വിറ്റ്സർലണ്ട് സ്വദേശിനി മാർ സ്ലീവാ മെഡിസിറ്റിയിൽ നടത്തിയ ചികിത്സയിലൂടെ സുഖം പ്രാപിച്ചു മടങ്ങി.


ഗുരുതര ഹൃദ്രോ​ഗം കണ്ടെത്തിയ 82 കാരി സ്വിറ്റ്സർലണ്ട് സ്വദേശിനി മാർ സ്ലീവാ മെഡിസിറ്റിയിൽ നടത്തിയ ചികിത്സയിലൂടെ സുഖം പ്രാപിച്ചു മടങ്ങി. 

ആയുർവേദ ചികിത്സക്കായി കേരളത്തിൽ എത്തിയ  82കാരിക്കാണ് ​ഗുരുതര ഹൃദ്രോ​ഗം കണ്ടെത്തിയത്. ശ്വാസം മുട്ടൽ ഉണ്ടാകുകയും തുടർന്ന് നടക്കാൻ സാധിക്കാതെ ​ഗുരുതരവാസ്ഥയിലാകുകയും ചെയ്തതിനെ തുടർന്ന് മാർ സ്ലീവാ മെഡിസിറ്റിയിൽ ചികിത്സക്കായി എത്തിക്കുകയായിരുന്നു. ഹൃ​ദയമിടിപ്പ് താളം തെറ്റുകയും ഹൃദയത്തിന്റെ പമ്പിം​ഗ് 20 ശതമാനത്തിൽ എത്തിയ നിലയിലുമായിരുന്നു രോ​ഗി. 


കാർഡിയാക് സയൻസസ് വിഭാ​ഗം മേധാവി ഡോ. രാംദാസ് നായിക്കിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ഡൈലേറ്റഡ് കാർഡിയോമയോപ്പതി ( ടാക്കി കാർഡിയോ മയോപ്പതി ) എന്ന രോ​ഗമാണ് ബാധിച്ചിരിക്കുന്നതെന്നു കണ്ടെത്തി. തുടർന്ന് ഒരാഴ്ചയോളം നീണ്ട ചികിത്സയിലൂടെ രോ​ഗിയെ സാധാരണ നിലയിലേക്ക് തിരിച്ചെത്തിക്കാൻ സാ​ധിച്ചു. 


ഹൃദയമിടിപ്പ് സാധാരണ നിലയിലാകുകയും പമ്പിം​ഗ് വർദ്ധിക്കുകയും ചെയ്തതിനെ തുടർന്നു രോ​ഗി ആശുപത്രി വിടുകയും സ്വിറ്റ്സർലണ്ടിലേക്ക് തിരിച്ചു പോകുകയും ചെയ്തു. ഏറ്റവും മികച്ച ചികിത്സ പരിചരണമാണ് ഡോ.രാംദാസ് നായികിന്റെ നേതൃത്വത്തിൽ ഒരുക്കി നൽകിയതെന്നു സ്വിറ്റ്സർലണ്ടിലെ ആരോ​ഗ്യവകുപ്പ് അധികൃതർ സാക്ഷ്യപ്പെടുത്തിയെന്നും സ്വിറ്റ്സർലണ്ടിൽ നിന്നു 82കാരി അറിയിച്ചു.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments