ഇടുക്കി ഡാം മൂലമറ്റത്തെ പെൻസ്റ്റോക്കിൽ പരിശോധന

 

ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ സുരക്ഷാപരിശോധനയുടെ ഭാഗമായി കെഎസ്ഇബി ഡാം സേഫ്റ്റി വിഭാഗം മൂലമറ്റത്തെ പെൻസ്റ്റോക്കിനുള്ളിൽ പരിശോധന നടത്തി. റിസർവോയറിൽനിന്നു മൂലമറ്റത്തേക്കു വെള്ളമെത്തിക്കുന്ന പൈപ്പാണു പെൻസ്റ്റോക്ക്. ഡാം സേഫ്റ്റി വിഭാഗത്തിലെ എക്‌സിക്യൂട്ടീവ് എൻജിനീയർ എസ്.സൈന, അസി. എക്‌സി. എൻജിനീയർ ജൂൺ ജോയ്, അസി. എൻജിനീയർമാരായ രാഹുൽ രാജശേഖരൻ, എസ്.ഷാജി, ജയപ്രകാശ്, എം.ബി.ബൈജു, പ്രേംസാജ് എന്നിവരാണു പരിശോധന നടത്തിയത്. വൈദ്യുതിനിലയം പൂർണമായി നിർത്തി ജോലികൾ പുരോഗമിക്കുന്നതിനിടെയാണു സംഘം പരിശോധന നടത്തിയത്. പരിശോധനയിൽ തകരാറുകളൊന്നുമില്ലെന്നു സംഘം അറിയിച്ചു.










"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments