ആം ആദ്മി പാർട്ടി സ്ഥാനാർഥികളെ പ്രഖ്യാപിച്ചു
ആം ആദ്മി പാർട്ടി ഏറ്റുമാനൂർ നിയോജകമണ്ഡലത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് മത്സരിക്കുന്ന സ്ഥാനാർത്ഥികളെ ഏറ്റുമാനൂർ പ്രസ് ക്ലബ്ബിൽ നടന്ന പത്രസമ്മേളനത്തിൽ പ്രഖ്യാപിച്ചു.
ജില്ലാ പഞ്ചായത്ത് അതിരമ്പുഴ ഡിവിഷനിൽ ഡിവിഷനിൽ പാർട്ടി നിയോജകമണ്ഡലം പ്രസിഡൻറ് അഭിലാഷ് കുര്യൻ പ്ലാംപറമ്പിൽ മത്സരിക്കും. കുമരം ഡിവിഷനിൽ പ്രൊഫ. കെ. സി. സണ്ണിയാണ്സ്ഥാനാർത്ഥി.
ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്തിൽ യൂണിവേഴ്സിറ്റി ഡിവിഷനിൽ ലൂസി തോമസ്,പരിപ്പ് ഡിവിഷനിൽ കെ. കെ. ഫിലിപ്പ് എന്നിവർ മത്സരിക്കും.
അതിരമ്പുഴ ഗ്രാമപഞ്ചായത്തിൽ വാർഡ് രണ്ടിൽ ടോമി പാറപ്പുറം,
ആറിൽ ത്രേസ്യാമ്മ അലക്സ്, ഒൻപതിൽ ജോയ് ചാക്കോ മുട്ടത്തുവയലിൽ, 10-ൽ മേഴ്സി സെബാസ്റ്റ്യൻ, 22- ൽ വർക്കി ജോസഫ്,23-ൽ കെ.ജിസുജിത് കുമാർ,24-ൽ മിനി ബെന്നി മ്ലാവിൽ
എന്നിവരാണ് സ്ഥാനാർത്ഥികൾ.
ആർപ്പുക്കര പഞ്ചായത്തിൽ വാർഡ് 9 -ൽ രഞ്ജിത്ത് രാജൻ, 10-ൽ പി. വി. തോമസ്, 14-ൽ പി.ടി. ചാക്കോ,15 -ൽ എംഡി തോമസ്
എന്നിവർ മത്സരിക്കും.
അയ്മനം ഗ്രാമപഞ്ചായത്തിൽ വാർഡ് 10-ൽ ബിനു ജെയിംസ്,വാർഡ് എട്ടിൽ കെ എൻ സന്തോഷ് എന്നിവർ മത്സരിക്കും.
കോട്ടയം ജില്ലയിൽ പാർട്ടിയുടെ
70 - സ്ഥാനാർത്ഥികൾ മത്സര രംഗത്ത് ഉണ്ട്.
പത്രസമ്മേളനത്തിൽ ആം ആദ്മി പാർട്ടി ജില്ലാ പ്രസിഡൻ്റ് ജോയ് ആനിത്തോട്ടം,നിയോജകമണ്ഡലം പ്രസിഡൻറ് അഭിലാഷ് കുര്യൻ പ്ലാംമ്പറമ്പിൽ, അതിരമ്പുഴ പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ്
ജോയ് ചാക്കോ മുട്ടത്തുവയലിൽ,ഇലക്ഷൻ കമ്മിറ്റി കൺവീനർ സജി ഇരിപ്പുമല,സ്ഥാനാർത്ഥികളായ
ലൂസി തോമസ്,ടോമി പാറപ്പുറം,മിനിമാത്യു മ്ലാവിൽ,കെ. ജി .സുജിത് കുമാർ എന്നിവർ പങ്കെടുത്തു.




0 Comments