യുവത്വത്തിൻ്റെ ആഘോഷമായി കോം ഫിയസ്റ്റാ. അരുവിത്തുറ സെൻറ് ജോർജ് കോളേജിൽ ദേശീയതല കോമേഴ്സ് ആൻഡ് മാനേജ്മെൻ്റ് ഫെസ്റ്റ് ആവേശമായി.


യുവത്വത്തിൻ്റെ ആഘോഷമായി കോം ഫിയസ്റ്റാ. അരുവിത്തുറ സെൻറ്  ജോർജ് കോളേജിൽ ദേശീയതല കോമേഴ്സ് ആൻഡ് മാനേജ്മെൻ്റ് ഫെസ്റ്റ് ആവേശമായി.
 
അരുവിത്തുറ സെൻറ് ജോർജ് കോളേജ് സെൽഫ് ഫിനാൻസ് കൊമേഴ്സ് വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ദേശീയതല കൊമേഴ്സ് ആൻഡ് മാനേജ്മെൻറ് ഫെസ്റ്റ് യുവത്വത്തിൻറെ ആഘോഷമായി മാറി. രാജ്യത്തെ വിവിധ ഹയർസെക്കൻഡറി സ്കൂളുകളിൽ നിന്നായി 1000 ത്തോളം വിദ്യാർത്ഥികൾ ഫെസ്റ്റിൻ്റെ ഭാഗമായി മത്സര ങ്ങളുടെ ഉദ്ഘാടനം കോളേജ് മാനേജർ വെരി റവ. ഫാ.സെബാസ്റ്റ്യൻ വെട്ടുകല്ലേൽ നിർവ്വഹിക്കും.


ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ.സിബി ജോസഫ്.ബര്‍സാർ റവ. ഫാ. ബിജു കുന്നയ്ക്കാട്ട്, വൈസ് പ്രിൻസിപ്പൽ ഡോ. ജിലു ആനി ജോൺ സെൽഫ് ഫിനാൻസ് കൊമേഴ്സ് വിഭാഗം മേധാവി അനീഷ് പി.സി തുടങ്ങിയവർ സംസാരിസിച്ചു.


 , ബെസ്റ്റ് മാനേജ്മെൻ്റ് ടീം, 3 x 3 ഫുട്ബോൾ ,  ട്രഷർ ഹണ്ട് , എന്നി മത്സരങ്ങളും കോളേജിലെ മാസ് കമ്മ്യൂണിക്കേഷൻ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ സ്പോട്ട് ഫോട്ടോഗ്രഫി, ന്യൂസ് റീഡിങ് മത്സരങ്ങളും ഫിലിം ഫെസ്റ്റിവലും സംഘടിപ്പിച്ചു.വിവിധ മത്സരങ്ങളുമായി ബന്ധപെട്ട് 50000 രൂപ ക്യാഷ് അവാർഡുകളും നൽകി . അധ്യാപകനായ ജോസ് കുര്യൻ്റെ നേതൃത്വത്തിൽഏറ്റവും കൂടുതൽ പോയിൻറ് കരസ്ഥമാക്കി ചാവറ സി എം ഐ പബ്ലിക് സ്കൂൾ ഫെസ്റ്റിന്റെ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments