ചെറുപുഷ്പ മിഷൻ ലീഗ് വെള്ളികുളം ശാഖയുടെ ആഭിമുഖ്യത്തിൽ മാർ സെബാസ്റ്റ്യൻ വയലിൽ പിതാവിന്റെയും മാർത്തോമ്മാശ്ലീഹായുടെ ഭാരതപ്രവേശനത്തിൻ്റെ അനുസ്മരണവും നടത്തി.
മിഷൻലീഗ് വെള്ളികുളം ശാഖയുടെ ആഭിമുഖ്യത്തിൽ പാലാ രൂപതയുടെ പ്രഥമ മെത്രാനായ മാർ സെബാസ്റ്റ്യൻ വയലിൽ പിതാവിൻ്റെ 39-ാം ചരമവാർഷികവും മാർത്തോമ്മാശ്ലീഹായുടെ ഭാരതപ്രവേശനത്തിന്റെ അനുസ്മരണവും സംയുക്തമായി നടത്തി.അൽഫോൻസ തുണ്ടത്തിൽ മീറ്റിങ്ങിൽ അധ്യക്ഷത വഹിച്ചു.
ജോമോൻ കടപ്ളാക്കൽ മുഖ്യപ്രഭാഷണവും ഫാ.സ്കറിയ വേകത്താനം അനുഗ്രഹപ്രഭാഷണവും നടത്തി.സേറാ താന്നിക്കൽ, ജിയാ.ജി. അൽഫോൻസാ വളയത്തിൽ, അനു മുന്തിരിങ്ങാട്ടുകുന്നേൽ തുടങ്ങിയവർ പ്രസംഗിച്ചു .
അൽഫോൻസാ ജിബിൻ ചിറ്റേത്ത് ക്വിസ് മത്സരത്തിന് നേതൃത്വം നൽകി.തുടർന്ന് ബ്ലൂ ഹൗസിൻ്റെ നേതൃത്വത്തിൽ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.സിനി ജിജി വളയത്തിൽ, റ്റോബിൻസ് കൊച്ചുപുരയ്ക്കൽ, സാന്റോ സിബി തേനംമാക്കൽ, ജോർജുകുട്ടി സജി വയലിൽ,മെൽബിൻ സുനിൽ മുതുകാട്ടിൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.






0 Comments