സൗദി കിഴക്കൻ പ്രവിശ്യയിൽ മലയാളി യുവാവ് ആറുനില കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചു.
ജുബൈൽ റെഡിമിക്സ് കമ്പനി സൂപ്പർവൈസർ കൊല്ലം കടയ്ക്കൽ ആലത്തറമൂട് ദേവീക്ഷേത്രത്തിനു സമീപം നീലാംബരിയിൽ പ്രശാന്തിനെ (42) താമസസ്ഥലത്തെ ആറുനില കെട്ടിടത്തിന്‍റെ ചുവട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. 15 വർഷമായി ഇതേ കമ്പനിയിൽ ജോലി ചെയ്യുകയാണ്. നാലുവർഷത്തിലേറെയായി നാട്ടിൽ പോയിട്ട്. കഴിഞ്ഞ വർഷം ഭാര്യയെയും മക്കളെയും സന്ദർശക വിസയിൽ സൗദിയിൽ കൊണ്ടുവന്നിരുന്നു. പരേതനായ ബാബു-രമണി ദമ്പതികളുടെ മകനാണ് പ്രശാന്ത്. ഭാര്യ: ബിന്ദു. മക്കൾ: വൈഗ, വേധ. സഹോദരങ്ങൾ: നിഷാന്ത് (അൽ അഹ്‌സ), നിഷ. ജുബൈൽ.





0 Comments