പാവങ്ങൾക്കുവേണ്ടിയുള്ള വത്തിക്കാനിലെ സൗജന്യ ചികിത്സാകേന്ദ്രം സന്ദർശിച്ച് പാപ്പ



ഒരു പതിറ്റാണ്ടായി സമൂഹത്തിലെ പാവപ്പെട്ട ആളുകൾക്ക് സൗജന്യ ചികിത്സ ഉറപ്പുവരുത്തുന്ന വത്തിക്കാനിലെ മദർ ഓഫ് മേഴ്‌സി ക്ലിനിക്കില്‍ സന്ദര്‍ശനവുമായി ലെയോ പാപ്പ. വത്തിക്കാൻ ചത്വരത്തിൽ പ്രവർത്തിക്കുന്ന ക്ലിനിക്കിന്റെ വിപുലീകരിക്കപ്പെട്ട സൗകര്യങ്ങളും, നേരിട്ടു കാണുവാന്‍ ലെയോ പാപ്പയെത്തി. നവംബർ പതിനാലാം തീയതിയായിരിന്നു സന്ദര്‍ശനം. മദർ ഓഫ് മേഴ്‌സി ക്ലിനിക്കിന്റെ വിപുലീകരിക്കപ്പെട്ട, സെന്റ് മാർട്ടിൻ ക്ലിനിക്ക്, ലെയോ പാപ്പയുടെ ആശീര്‍വാദത്തോടെയാണ് തുറന്നുനല്‍കിയത്. റോമിലെ ലാറ്ററൻ സർവ്വകലാശാലയിൽ അധ്യയന വർഷം ഉദ്‌ഘാടനം ചെയ്ത ശേഷം മടങ്ങവേയാണ്, പാപ്പാ ക്ലിനിക്കിൽ സന്ദർശനം നടത്തിയത്.


ഭവനരഹിതർക്കുള്ള ഇടം, ബാർബർ ഷോപ്പ്, രേഖകളോ പണമോ ആരോഗ്യ സംരക്ഷണ സംവിധാനത്തിലേക്കുള്ള പ്രവേശനമോ ഇല്ലാത്തവർക്ക് പരിചരണം നൽകണമെന്ന് ഫ്രാൻസിസ് പാപ്പാ നിഷ്‌കർഷിച്ച ക്ലിനിക്ക് എന്നീ ഇടങ്ങളിലും ലെയോ പാപ്പ സന്ദര്‍ശനം നടത്തി. പാപ്പയുടെ വരവിനെ പറ്റി മുൻകൂട്ടിയുള്ള അറിയിപ്പുകൾ നൽകാതിരുന്നതിനാൽ, എട്ട് ഡോക്ടർമാരും നാല് നഴ്‌സുമാരും രണ്ട് സന്നദ്ധപ്രവർത്തകരും മാത്രമായിരുന്നു ക്ലിനിക്കിൽ ഉണ്ടായിരുന്നത്. വത്തിക്കാൻ ഗവർണറേറ്റിനോട് ചേർന്നാണ്, ദാനധർമ്മ പ്രവർത്തന ഡിക്കാസ്റ്ററി പാവപ്പെട്ടവരുടെ ഉന്നമനത്തിനായി ഇക്കാര്യങ്ങൾ ഏകോപിപ്പിക്കുന്നത്.


ക്ലിനിക്കിൽ സേവനം ചെയ്യുന്നവർക്കും, ഇതിനായി ശാരീരികമായി അധ്വാനിച്ചവർക്കും പാപ്പ പ്രത്യേകം നന്ദിയർപ്പിച്ചു. മാനസികാരോഗ്യ വിദഗ്ധരുടെ സേവനവും ക്ലിനിക്കിൽ ഏർപ്പെടുത്തിയിട്ടുണ്ട്. അത്യാധുനിക ഉപകരണങ്ങളും പുതിയ റേഡിയോളജി സേവനവും സജ്ജീകരിച്ചിട്ടുണ്ട്. 


ന്യുമോണിയ, അസ്ഥി ഒടിവുകൾ, ട്യൂമറുകൾ, വൃക്കയിലെ കല്ലുകൾ, കുടൽ പ്രശ്നങ്ങള്‍ തുടങ്ങീ വിവിധ രോഗങ്ങള്‍ നേരിടുന്ന ദാരിദ്ര്യത്തിൽ ജീവിക്കുന്നവർക്ക് കൃത്യമായ രോഗനിർണയം നടത്താൻ ക്ലിനിക്ക് സഹായകരമാകുമെന്നാണ് വത്തിക്കാന്റെ പ്രതീക്ഷ. പ്രതിമാസം ഏകദേശം രണ്ടായിരം ആളുകൾക്ക് മേൽ ഈ ക്ലിനിക്കിന്റെ സേവനം ലഭിക്കുന്നുണ്ടെന്ന വാർത്ത പരിശുദ്ധ പിതാവിനെ സന്തുഷ്ടനാക്കിയെന്നും കർദ്ദിനാൾ പറഞ്ഞു.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments